കൊല്ലം: സ്ഥാപനദിനാഘോഷത്തോട് അനുബന്ധിച്ച് ബിഎംഎസ് ശക്തികുളങ്ങര ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി കുടുംബ സംഗമം ശ്രദ്ധേയമായി. സംസ്ഥാന സെക്രട്ടറി ജി.കെ. അജിത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും സ്വാധീനമില്ലാത്ത ഏക തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിവിഷന്‍ പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. ബാലഗോകുലം ജില്ലാ സെക്രട്ടറി സുരേഷ്, ഡിവിഷന്‍ സെക്രട്ടറി പ്രകാശ്, റെജി അനി, മഞ്ജുഷ, സത്യന്‍, രഘുസുരേഷ്, അനി ആല്‍ത്തറമൂട്, സജി കൊച്ചുനട എന്നിവര്‍ സംസാരിച്ചു.
സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ശക്തികുളങ്ങര ഹെല്‍ത്ത് സെന്ററും പരിസരവും ശുചീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: