ബീജിംഗ്: രാജ്യത്ത് പുതിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. അഴിമതിക്കെതിരെ രാജ്യത്ത് ജനരോക്ഷം ശക്തമായ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി, സ്റ്റേറ്റ് കൗണ്‍സില്‍, ചൈനയുടെ കാബിനറ്റ് എന്നിവയുടെ ഓഫീസുകള്‍ സംയുക്തമായാണ് ഇതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
ഒരു പരിധി വരെ അഴിമതി തടയാന്‍ കൂടി വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ആകര്‍ഷക ലൈറ്റുകള്‍ ഘടിപ്പിച്ച വലുപ്പമേറിയ ഓഫീസുകളുള്ള നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടുത്തിടെ ചൈനയിലെ മിക്ക നഗരങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഇത് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുകയാണെന്ന് പൊതുജനങ്ങളുടെ ആക്ഷേപത്തിന് ഇടയാക്കുകയും ചെയ്തു.നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ആഡംബരവും ധൂര്‍ത്തും ഒഴിവാക്കാന്‍ പ്രസിഡണ്ട് സി ജിന്‍പിംഗ് രംഗത്തെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളേയും വിരുന്ന് സല്‍ക്കാരങ്ങള്‍ നല്കുന്നതില് നിന്ന് വിലക്കിയിരുന്നു.ഔദ്യോഗിക കെട്ടിടങ്ങള്‍, ട്രെയിനിംഗ് സെന്റര്‍, ഹോട്ടല്‍ എന്നിവയുടെ നിര്‍മ്മാണത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: