തിരുവന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെയും പശ്ചാത്തലത്തില്‍ യുപിഐ അധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ വിളിച്ചു വരുത്തിയാണ് സോണിയ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത്. നിലവിലെ കേരള സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
അതേസമയം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്നത്തെ ദല്‍ഹി യാത്ര റദ്ദ് ചെയ്തു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കുന്നതെന്നും സരിതയുടെ മൊഴിയെടുക്കുന്നതില്‍ തടസമുണ്ടാക്കുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. കൂടാതെ കുരുവിളയുടെ പരാതിയില്‍ മുഖമന്ത്രിയുടെ പങ്ക് അന്വേഷിക്കുക തുടങ്ങി നിരീഷണങ്ങളാണ് കോടതി ഇന്നലെ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: