ലണ്ടന്‍: ബ്രിട്ടന് പുതിയ കിരീടാവകാശി പിറന്നതിന്റെ ആഘോഷത്തില്‍. വില്യം-കെയ്റ്റ് ദമ്പതികള്‍ക്ക് ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാവിലെ 1.15 ഓടെയാണ് ആണ്‍കുഞ്ഞ് പിറന്നത്. പാടിങ്ങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയാണ് ബ്രിട്ടണ് കാത്തിരുന്ന രാജകീയപ്രസവത്തിന് വേദിയായത്. കുഞ്ഞ് പിറന്നയുടന്‍ ആ വിവരം സൂചിപ്പിക്കുന്ന രേഖ ആശുപത്രിയില്‍നിന്ന് പോലീസ് അകമ്പടിയോടെ കാര്‍മാര്‍ഗം ബക്കിങ്ന്ഘാം കൊട്ടാരത്തിലെത്തിക്കുകയായിരുന്നു.
കൊട്ടാര കവാടത്തില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചതോടെയാണ് പുതിയ കിരീടാവകാശിയുടെ ജനനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് രാജകുടുംബത്തിന്റെ ഫെയിസ് ബുക്ക്, ട്വിറ്റര്‍ ആക്കൗണ്ടുകളില്‍ ആണ്‍കുട്ടി ജനിച്ച വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡയാന രാജകുമാരി 1982ല്‍ വില്യം രാജകുമാരന് ജന്മമേകിയതും പാടിങ്ങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു. കേംബ്രിഡ്ജിന്റെ രാജകുമാരനെന്നാണ് വില്യം- കീറ്റ് ദമ്പതികളുടെ മകന് അറിയപ്പെടാന്‍ പോകുന്നത്. സേനാതലവന്‍, കോമണ്‍വെല്‍ത്ത് നേതാവ്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരി എന്നീ സ്ഥാനങ്ങളും ഈ കുരുന്നിനെ കാത്തിരിക്കുന്നുണ്ട്.
വില്യം-കെയ്റ്റ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്ന ദിവസം ജനിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് രാജകീയ സമ്മാനമായി വെള്ളിനാണയം നല്‍കുമെന്ന് കൊട്ടാരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 31കാരിയായ കീറ്റ് രാജകുമാരിയുടെ പ്രസവം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടിങ്ങ്ടണ് ആശുപത്രിക്ക് മുന്നില്‍ നൂറുകണക്കിന് മാധ്യമങ്ങള്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ ലോകനേതാക്കള്‍ രാജകുടുംബത്തിന് ആശംസകളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: