ആലുവ: രാജ്യത്ത് വളര്‍ന്നുവരുന്ന സാമൂഹ്യതിന്മകള്ക്കെതിരെ തൊഴിലാളികള്‍ സംഘടിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. ബിഎംഎസ് സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങിതാഴ്ന്നുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലവും രൂപയുടെ മൂല്യതകര്‍ച്ചയും സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ജീവിക്കാന്‍ പറ്റാത്തസാഹചര്യമാണുള്ളത്. ഇതിനെതിരായി ജനകീയ പ്രക്ഷോഭത്തിന് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് കടുങ്ങല്ലൂര്‍ പഞ്ചായത്ത് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് ഏര്പ്പെടുത്തിയവിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണവും പഠനോപകരണവിതരണവും നടന്നു. മേഖലപ്രസിഡന്റ് വി.എം.ഗോപിപതാക ഉയര്‍ത്തി. സമ്മേളനത്തില്‍ കെ.ദാസന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലസെക്രട്ടറി ആര്.രഘുരാജ്, ജില്ലജോയിന്റ് സെക്രട്ടറി ധനീഷ് നീര്‍ക്കോട്, എന്‍.പി.പ്രഭാകരന്, പി.വി.ജഗദീഷ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍സിപ്പല്‍ സമ്മേളനം എന്യുഡിസംഘ് ജില്ല സെക്രട്ടറി പി.ആര്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.ഉണ്ണികൃഷ്ണന്, പി.സി.അനി, പി.പി.മുഹമ്മദ് കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു. കീഴ്മാട് പഞ്ചായത്ത് സ്ഥാപനദിനസമ്മേളനം ടെക്സ്റ്റയില്‍ മസ്ദൂര്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.എസ്.ശശിരാജ് ഉദ്ഘാടനം ചെയ്തു. പി.ആര്.രണ്‍ജിത്ത്, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ചെങ്ങമനാട് പഞ്ചായത്ത് സമ്മേളനം ദേശം കവലയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്.ദിനേശന് ഉദ്ഘാടനം ചെയ്തു. സി.സുമേഷ്, എം.കെ.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു. കരുമാല്ലൂര്‍ പഞ്ചായത്ത് സ്ഥാപനദിനസമ്മേളനം യുസി കോളേജ് കവലയില്‍ മേഖല സെക്രട്ടറി ധനീഷ് നീര്‍ക്കോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.എം.ഗോപി, സിജു മനയ്ക്കപ്പടി, പി.ആര്.സുരേഷ് എന്നിവര്‍ സംസാരിച്ചു.
ശ്രീമൂലനഗരം എസ്എന്‍ഡിപി ഹാളില്‍ നടന്ന ബിഎംഎസ് സ്ഥാപനദിനസമ്മേളനം ബിഎംഎസ് ജില്ലസെക്രട്ടറി ആര്.രഘുരാജ് ഉദ്ഘാടനം ചെയ്തു. ഹരി എടനാട്, പി.കെ.ശശി, ഐ.കെ.അയ്യപ്പന്, രതീഷ് ശ്രീഭൂതപുരം, കെ.എ.രാജു കൃഷ്ണകുമാര്‍ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: