ആലുവ: വെള്ളം ചോദിച്ചതിന്റെ പേരില്‍ 9 വയസ്സ് മാത്രം വരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പട്ടികജാതി വിഭാഗത്തിലുള്ള ശക്തി രവികുമാര്‍ എന്ന ബാലനെ മര്‍ദ്ദിച്ചയാളെ രാഷ്ട്രീയ സ്വാധീനം മൂലം വെറുതെവിട്ട പോലീസ് നടപടിയില്‍ ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി ശക്തമായി പ്രതിഷേധിച്ചു.
പുളിഞ്ചോട് കല്ല് കടവ് നടുംകുടിയില് മത്തായിയുടെ മകന് അലക്സാണ്ടറാണ് ബാലനെ മര്‍ദ്ദിച്ചത്. ദാഹിച്ച് വലഞ്ഞ ബാലന് അലക്സാണ്ടറുടെ വീട്ടുമുറ്റത്തുള്ള ടാപ്പില്‍നിന്നും വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് അലക്സാണ്ടര്‍ ഓടി വന്ന് കള്ളനല്ലേടാ എന്ന് പറഞ്ഞ് കരണത്തും ചെവിയിലും ദേഹത്തും അടിച്ചത്.
ചെവിക്കേറ്റ ആഘാതത്തില്‍ നീരോടെ ആലുവ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ് ബാലന്. കുട്ടിയുടെ നിലവിളി കേട്ട് തൊട്ടടുത്ത് പുഴക്കടവില്‍ തുണി അലക്കിനിന്ന അമ്മ ഓടിയെത്തിയപ്പോള്‍ കുട്ടിയെ അവശനിലയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത രീതിയിലാണ് കാണപ്പെട്ടത്. അലക്സാണ്ടറുടെ വീടിന്റെ അടുത്ത് താമസിക്കുന്ന കുട്ടി ആയിട്ടുപോലും സാറെ എന്ന് വിളിച്ചില്ല എന്ന പേരിലാണ് ശക്തി ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഈ ക്രൂര കൃത്യം ചെയ്ത വ്യക്തിയെ ഉന്നത സ്വാധീനം ഉപയോഗിച്ച് പോലീസ് വെറുതെ വിട്ടിരിക്കുകയാണ്. ചില്‍ഡ്രന്‍സ് ആക്ട് പ്രകാരവും പട്ടികജാതി ആക്ട് പ്രകാരവും കേസെടുത്ത് കുട്ടിക്ക് നീതി ലഭിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: