കാലടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംസ്കൃത പ്രചരണ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി പൊതുജനങ്ങള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമായ സംസ്കൃത ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
സംസ്കൃത പ്രചരണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 38 സംസ്കൃത മാതൃകാ വിദ്യാലയങ്ങളിലെ അധ്യാപകരുടേയും 14 ജില്ല കോര്‍ഡിനേറ്റര്‍മാരുടേയും സംയുക്ത അവലോകന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ് കുമാര്‍ അറിയിച്ചതാണിത്.
കനകധാരാ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.സുചേതാ നായര്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.പ്രശാന്ത കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ റ്റി.എല്‍.സുശീലന് എന്നിവര്‍ പ്രസംഗിച്ചു. നോഡല്‍ ഓഫീസര്‍ ഡോ.ധര്‍മരാജ് അടാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വിപുലമായ അവലോകന ചര്‍ച്ച നടന്നു. കേന്ദ്ര സര്‍ക്കാരിലേക്ക് പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാനും ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. പ്രേമന് തറവട്ടത്ത് കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: