കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ 2013-2014 ലെ 12-ാം പഞ്ചവത്സര പദ്ധതി പ്രകാരം രണ്ട് കോടി രൂപ മുതല്‍ മുടക്കി വികലാംഗര്‍ക്കായി 400 മുച്ചക്രവാഹനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അര്‍ഹതപ്പെട്ട എല്ലാവര്ക്കും വാഹനം ലഭ്യമാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ബിന്ദു ജോര്‍ജ് പറഞ്ഞു. ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന സ്ഥിരം സമതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെയുള്ളപദ്ധതി നിശ്ചിത മാനദണ്ഡങ്ങളോടെയായിരിക്കും നടപ്പിലാക്കുന്നത്. പദ്ധതിയിലേക്ക് ആഗസ്ത് 30 വരെ കാക്കനാട് സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ നീതി വകുപ്പിന്റെ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷിക്കാം. നേരത്തെ വന്‍ ജനപങ്കാളിത്തത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയില്‍ 65 പേര്‍ക്ക് മുച്ചക്രവാഹനം ലഭിച്ചിരുന്നു. ഒരു വാഹനത്തിന് 55000 രൂപ വിലവരുന്ന വാഹനങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
നാല്പത് ശതമാനമോ അതില്‍ കൂടുതലോ വൈകല്യവും ഇരുകൈകള്‍ക്കും പൂര്‍ണ്ണ ശേഷിയുള്ളവരുമായിരിക്കണം അപേക്ഷകര്‍. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 30000 രൂപയില്‍ കവിയരുത്. ഗുണഭോക്താവ് ഗ്രാമപഞ്ചായത്തു പരിധിയില്‍ താമസിക്കുന്നവരായിരിക്കുകയും അപേക്ഷിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പറുടെ ഗ്രാമപഞ്ചായത്തില്‍ വോട്ടറാണെന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതുമാണ്. 60 വയസ്സ് പ്രായപരിധി നിഷ്ക്കര്ഷിക്കുന്നതിനാല് വയസ്സു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാഹനം ഓടിക്കാന്‍ ശാരീരിക ക്ഷമതയുള്ള ആളായിരിക്കണം അപേക്ഷകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: