അങ്കമാലി: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു കൊണ്ടിരിക്കുന്നതും ഒരു നൂറ്റാണ്ട് പഴക്കമുള്ള അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഹയര്‍സെക്കന്റണ്ടറി സ്കൂളായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു.
അങ്കമാലിയുടെ ഹൃദയഭാഗത്തും, നാഷണല്‍ ഹൈവേയുടെ ഓരത്തുമായി 5 ഏക്കര്‍ വിസ്തൃതിയിലാണ് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കലാ-കായിക-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
എന്‍സിസി, ജെആര്‍സി, സൗക്ട്ട ആന്റ് ഗൈഡ് എന്നീ യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ദേശീയ സംസ്ഥാന തലങ്ങളില്‍ ഈ സ്കൂളില്‍ നിന്ന് നിരവധി കുട്ടികള്‍ വിജയങ്ങള്‍ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ സ്കൂളില്‍ പ്ലസ്ടു തുടങ്ങുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിടവും ഉണ്ട്. എയ്ഡഡ് മേഖലയില്‍ അങ്കമാലി ടൗണില്‍ വേറെ ഹയര്‍സെക്കന്ററി സ്കൂളുകള്‍ ഒന്നും നിലവിലില്ല. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ കൂടാതെ നിരവധി പിന്നോക്ക വിഭാവങ്ങളിലെ വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നു. ഈ വിദ്യാലയത്തില്‍ നിന്നും എസ്എസ്എല്‍സി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ദൂരത്തുള്ള ഹയര്‍സെക്കന്ററി സ്കുളുകളില് പോയി പഠനം നടത്തേണ്ട ഗതികേടാണ് ഇപ്പോള്‍ ഉള്ളത്. അടിയന്തരമായി പ്ലസ്ടു അനുവദിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകണമെന്ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പാരീഷ്കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അങ്കമാലി ബസിലിക്ക റെക്ടര്‍ ജോസഫ് കല്ലറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: