കൊച്ചി: ഹിന്ദുക്കളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് വിഎച്ച്പി അഖിലേന്ത്യവൈസ് പ്രസിഡന്റ് കെ.വി.മദനന് ആവശ്യപ്പെട്ടു. ഏലൂര്‍ ബിഎംഎസ് ഹാളില്‍ നടന്ന വിഎച്ച്പി ആലുവ ജില്ല വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരില്‍ വിഘടിച്ച് നില്‍ക്കാതെ ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് ശക്തി ആര്‍ജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തില്‍ കെ.എന്‍.അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.നാരായണന്, ശ്രീനിവാസപ്രഭു, സനല്‍കുമാര്‍, ശശീന്ദ്രന്, എന്‍.ആര്.സുധാകരന് രശ്മി ബാബു, എന്‍.എന്‍.ശങ്കരന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയഭാരവാഹികളായി കെ.എന്‍.അരവിന്ദാക്ഷന് (പ്രസിഡന്റ്), കെ.സി.പത്മനാഭന് (വൈസ് പ്രസിഡന്റ്), എം.പി.സനല്‍കുമാര്‍ (സെക്രട്ടറി), ശശീന്ദ്രന് (ജോ.സെക്രട്ടറി), കെ.സി.ഉത്തമന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: