കൊട്ടാരക്കര: റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂരപ്പന്റെ വിഗ്രഹവുമായി പാലത്തിലേക്ക് ഇരച്ചുകയറി. പാലത്തില്‍ വിഗ്രഹവും നിലവിളക്കും വച്ച് പ്രവര്‍ത്തകര്‍ സദ്ബുദ്ധി പൂജ നടത്തി. പൂജ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മലയോര മേഖലയില്‍ നിന്നും ഗുരുവായൂരിലേക്ക് ട്രെയിന്‍ അനുവദിച്ചു എന്നുപറഞ്ഞു കൊട്ടിഘോഷിച്ച് നാടൊട്ടുക്ക് ബാനറും ഫ്ലക്സ് ബോര്‍ഡും വച്ച് കൊടിക്കുന്നില്‍ സുരേഷ് ജനങ്ങളെ പറഞ്ഞു കബളിപ്പിച്ചതിന്റെ അവസാനത്തെ ഉദാരഹരണമാണിതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
ട്രെയിന്‍ റദ്ദാക്കിയതിന്റെ പിന്നില്‍ ടൂറിസ്റ്റ് മാഫിയകളുടെ കോടികളുടെ അഴിമതിയും ഉണ്ടെന്നും ഈ ട്രെയിന്‍ റദ്ദാക്കലിനെപ്പറ്റി മന്നതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരപരിപാടിയില്‍ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ അധ്യക്ഷത വഹിച്ചു.
ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് പട്ടാഴി സുഭാഷ് ബിജെപി യുവമോര്‍ച്ച നേതാക്കളായ അണ്ടൂര്‍ രാധാകൃഷ്ണന്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി പി.എം രവികുമാര്‍, ചാലുക്കോണം അജിത്ത്, വിഷ്ണു വിജയന്‍, ഇരണൂര്‍ രതീഷ്, സജീവ് കുമാര്‍, ബിനു, രഞ്ജിത് കുന്നത്തൂര്‍, അബിലാഷ്, വിഷ്ണു കലയപുരം, വിഷ്ണു മേലില, മുരുകേശ് എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: