പറവൂര്‍: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കു പോയ ജയന്തി-ജനത എക്സ്പ്രസ് പറവൂരില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു. സീസണ് ടിക്കറ്റ് യാത്രക്കാരും ടി.ടി.ഇമാരുമായി വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത സീസണ് ടിക്കറ്റ് യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമിച്ചതാണ് ട്രെയിന്‍ തടയാന്‍ കാരണം. സ്റ്റേഷനില്‍ യാത്രക്കാരും റെയില്‍വേ പോലീസുമായി വാക്കേറ്റം നടന്നത് സംഘര്‍ഷാസ്ഥയ്ക്ക് കാരണമായി. യാത്രക്കാര്‍ സംഘടിച്ച് പ്ലാറ്റ് ഫോമിന് മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി.
റെയില്‍വേ സംരക്ഷണ സേനയുടെ അതിബുദ്ധിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയന്തിജനത എക്സ്പ്രസ് ഇന്നല രാവിലെ 8.10-നാണ് കൊല്ലത്ത് നിന്ന് പുറപ്പെട്ടത്. എല്ലാ ബോഗികളിലും നിറയെ യാത്രക്കാരുമുണ്ടായിരുന്നു.
ട്രെയിന്‍ പതിവിന് വിപരീതമായി മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. നേരത്തെ പ്ലാന്‍ ചെയ്ത തിരക്കനുസരിച്ച് അവിടെനിന്ന് ടിക്കറ്റ് പരിശോധകരും കുറെയധികം പോലീസും ട്രെയിനില്‍ കയറി. ഉടന്‍തന്നെ ഇവര്‍ സ്ലീപ്പര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സീസണ് ടിക്കറ്റ് യാത്രക്കാരെ പരിശോധിച്ചു. സ്ലീപ്പര്‍ ബോഗികളില്‍ കയറിയ വനിതാ യാത്രക്കാര്‍ക്കടക്കം 400 രൂപ പിഴയും നല്കി. ഇതിനെ പല യാത്രക്കാരും ചോദ്യം ചെയ്തെങ്കിലും പോലീസ് സംഘത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന് 8.25-ന് ട്രെയിന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തിയപ്പോള്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പറവൂരില്‍ നിന്ന് ട്രെയിനില്‍ കയറാനൊരുങ്ങിയ യാത്രക്കാരെ പല ബോഗികളിലും ആര്.പി.എഫ് സംഘം തടഞ്ഞു.
പല ബോഗികളുടെയും ഇരുവശത്തെ വാതിലുകളിലും വനിതാ പോലീസുകാരടക്കം കാവല്‍ നിന്നു. ഇവര്‍ യാത്രക്കാരെ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. ഇതിനിടയില്‍ 400 രൂപ കൈയിലുണ്ടെങ്കില്‍ അകത്തുകയറാം എന്ന് ഒരു പോലീസുകാരന് പറഞ്ഞതും യാത്രക്കാരെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പറവൂര്‍ സജീബിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് സീസണ് ടിക്കറ്റ് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞത്. ഈ സമയത്തു പല കമ്പാര്‍ട്ടുമെന്റുകളിലും ആര്.പി.എഫ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം നടന്നുകൊണ്ടിരിക്കുകയായുരന്നു. മുദ്രാവാക്യം വിളികളും തുടന്നു.
ട്രെയിന്‍ തടഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ആര്.?പി.?എഫും റെയില്‍വേ പോലീസും പറവൂര്‍ പോലീസും സ്ഥലത്തെത്തി. പോലീസ് സംഘം സമരക്കാരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മാത്രമല്ല പ്രതിഷേധം കൂടുതല്‍ ശക്തമാകുകയും ചെയ്തു. സ്ത്രീകളടക്കം കൂടുതല്‍ യാത്രക്കാര്‍ പുറത്തിറങ്ങി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി എത്തി. മറ്റ് ട്രെയിനുകളില്‍ പോകേണ്ടവരും ട്രെയിന്‍ തടഞ്ഞവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ റെയില്‍വേ പോലീസിനും റെയില്‍വേ സംരക്ഷണ സേനയ്ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.
ഒടുവില്‍ പറവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദ് യാത്രക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്ന് തുടര്‍ന്നങ്ങോട്ടുള്ള യാത്രയയില്‍ സ്ലീപ്ലര്‍ ക്ലാസില്‍ യാതര്‍ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുകയില്ല എന്നായിരുന്നു ലോക്കല്‍ പോലീസിന്റെ ഉറപ്പ്. ഇതനുസരിച്ച് ട്രെയിന്‍ 9.35-ന് പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പ്പം മുമ്പ് ട്രെയിന്‍ തടഞ്ഞവരുടെ വീഡിയോ എടുക്കാന്‍ ആര്.?പി.?എഫ്. ഉദ്യോഗസ്ഥന് ശ്രമം നടത്തിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഇതിനെ യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പറവൂര്‍ സി.?ഐ. അടക്കമുള്ളവര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കാനൊരുങ്ങിയതാണ് സംഘര്‍ഷാവസ്ഥ സംജാതമാക്കിയത്.
ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ യാത്രക്കാര്‍ സി.?ഐയെ കൂക്കിവിളിക്കുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ട ശേഷം ആര്.പി.എഫും റെയില്‍വേ പോലീസും കമ്പാര്‍ട്ടുമെന്റുകള്‍ അരിച്ചുപെറുക്കി സമരത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: