മുംബൈ: സിംബാബ്വെ പര്യടനത്തിനായി വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ 15 അംഗ ഇന്ത്യന്‍ ടീം യാത്രയായി. ഇന്നലെ രാവിലെ മുംബൈയില്‍ നിന്നാണ് ടീം ഇന്ത്യ യാത്രതിരിച്ചത്. അഞ്ച് ഏകദിന മത്സരങ്ങളാണ് ടീം ഇന്ത്യ സിംബാബ്വെയുമായി കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം 24ന് നടക്കും.
ക്യാപ്റ്റന്‍ ധോണിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് കോഹ്ലിയെ ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിച്ചത്. ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ആര്. അശ്വിന് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സിംബാബ്വെയില് എത്തുന്നത്. ജമ്മുകാശ്മീര്‍ ഓള് റൗണ്ടര്‍ പര്‍വേസ് റസൂല്‍, ഹരിയാനയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും പേസ് ബൗളര്‍ മോഹിത് ശര്‍മ്മ എന്നിവരാണ് ടീമില്‍ പുതുതായി ഇടം പിടിച്ചവര്‍.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത്ത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്ക്, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്ന, അമ്പാടി റായിഡു, രവീന്ദ്ര ജഡേജ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, മുഹമ്മദ് ഷാമി, വിനയ്കുമാര്‍ ജയ്ദേവ്, മോഹിത്ത് ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: