വാഷിംഗ്ടണ്‍: ഹെലന് തോമസ് ഒരു പത്രക്കാരി മാത്രമായിരുന്നില്ല, അതൊരു വെറും തൊഴില്‍മാത്രമായി അവര്‍ കരുതിയതുമില്ല, മറിച്ച് ഒരു സപര്യയായിരുന്നു, കൃത്യത തെറ്റാത്ത ഒരു തപസ്യ. അതുകൊ൹ുതന്നെ പറയുന്ന് ഏറ്റുപറയുകയോ വിളിച്ചുകൂവുകയോ മാത്രം ചെയ്യുന്ന ഒരു തത്തമ്മേ പൂച്ചക്കാരിയായിരുന്നില്ല. അല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇത്രയേറെ പ്രശംസിക്കുമോ ഒരു പത്രക്കാരിയെ? വൈറ്റ് ഹൗസിനെ വിറപ്പിക്കുകയും പ്രസിഡന്റുമാരെ വരുതിയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു ഹെലന് എന്നു പ്രശംസിക്കുമായിരുന്നോ?
കഴിഞ്ഞ ദിവസം അന്തരിച്ച ഹെലന് തോമസ് എന്ന 92 കാരിയായ പത്രപ്രവര്‍ത്തകക്ക് അന്ത്യോപചാരം അര്‍പ്പിച്ച് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു, അതെ, തുറന്നുതന്നെ പറഞ്ഞു, “വെറ്റ് ഹൗസിലെ പത്ര സമ്മേളനങ്ങളില്‍ മുന്‍നിരയിലിരുന്ന പത്രപ്രവര്‍ത്തകയായ ഹെലന് തോമസ് അമേരിക്കന്‍ പ്രസിഡന്റുമാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി, അവരെ തന്റെ വരുതിയില്‍ ആക്കി, എന്നെയുള്‍പ്പെടെ.”
ഹെലന്റെ പത്രപ്രവര്‍ത്തന ചരിതം ചരിത്രത്തിലേക്കു കയറുന്നത് അതിന്റെ കാല ദൈര്‍ഘ്യം കൊണ്ടല്ല. അമേരിക്കയുടെ 10 പ്രസിഡന്റുമാരുമായി വൈറ്റ് ഹൗസിലെ മാധ്യമ ഹാളില്‍ ഇരുന്നു സംസാരിച്ചതുമൂലവുമല്ല. മറിച്ച് പത്തുപേരോടും ചോദിക്കാനുള്ളതു മുഖത്തു നോക്കി ചോദിച്ചതുകൊണ്ടാണ്. തന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അവരെ ചൂളിച്ചതുകൊണ്ടാണ്.
ഹെലന് വൈറ്റ് ഹൗസ് വക്താക്കളെ പത്രസമ്മേളനത്തിന്റെ മുന്‍ നിരയിലിരുന്ന് അസുഖകരമായ ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു. കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ച് അവരെക്കൊണ്ട് ഉള്ളിലുള്ളതും പറയിച്ചു. ഇതെല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഹെലന്റെ അന്ത്യോപചാര സന്ദേശത്തില്‍ അനുസ്മരിച്ചു.
“ഹെലന് ഒരു യഥാര്‍ത്ഥ അഗ്രഗാമിയായിരുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍, അതും വനിതാ പ്രവര്‍ത്തകര്‍ക്കിടയില്‍ പുതുതലമുറക്ക് തടസങ്ങള്‍ തട്ടി നീക്കി വാതിലുകള്‍ തുറന്നിട്ടു ഹെലന്. കെന്നഡിമാര്‍ പ്രസിഡന്റു പദവിയിലിരുന്ന കാലം മുതല്‍ ഇതുവരെ എന്നെ ഉള്‍പ്പെടെ സമ്മര്‍ദ്ദത്തിന്റെ പെരുവിരലില്‍ നിര്‍ത്തി തന്റെ വരുതിയില്‍ നിര്‍ത്തിയിട്ടുണ്ട് അവര്‍.” ഒബാമ ഓര്‍മ്മിക്കുന്നു.
“ഹെലന് പ്രവര്‍ത്തിച്ച കാലദൈര്‍ഘ്യമല്ല അവരെ വൈറ്റ് ഹൗസിലെ പത്രപ്രവര്‍ത്തക സേനയുടെ മേധാവിയാക്കിയത്. മറിച്ച്, കര്‍ക്കശമായ ചോദ്യം ചോദിച്ച് അതിനുള്ള ഉത്തരങ്ങളിലൂടെ അധികാരപ്പെട്ടവരെ ഉത്തരവാദികളാക്കുമ്പോഴേ നമ്മുടെ ജനായത്ത വ്യവസ്ഥിതി മികച്ചതാകൂ എന്ന അവരുടെ വിശ്വാസമാണ് അതിനു കാരണമായത്.” ഒബാമ വിശേഷിപ്പിച്ചു.
“ദൃഢ നിശ്ചയമുള്ള അര്പ്പണബോധക്കാരി”യെന്നു ഹെലനെ വിശേഷിപ്പിച്ച മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റനും ഭാര്യ ഹിലാരിയും ഹെലനെ അനുസ്മരിച്ചു.
ജോണ്‍ എഫ്.കെന്നഡി പ്രസിഡന്റായിരുന്ന 1961 മുതല്‍ 2010 വരെ അവര്‍ വൈതൗസിലെ റിപ്പോര്‍ട്ടറായിരുന്നു ഹെലന്.
എത്രമാത്രം ആക്രാമക സ്വഭാവമുള്ള പത്രപ്രവര്ത്തകയായിരുന്നുവെന്നതിനു തെളിവാണ് ജോര്‍ജ് ബുഷ് 2009-ല്‍ പ്രസിഡന്റു പദം ഒഴിഞ്ഞപ്പോള്‍ അവര്‍ എഴുതിയത്.
ബുഷിനെ ഹെലന് കഠിനമായി ആക്രമിച്ചു. 2011 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചതിനെ ഹെലന് കണക്കറ്റു വിമര്‍ശിച്ചിരുന്നു. ഇറാഖിലെ അമേരിക്കന്‍ യുദ്ധ പ്രഖ്യാപനത്തെക്കുറിച്ച് ഹെലന് എഴുതി, “ഇറാഖിനെതിരേ കൈക്കൊണ്ട വിവരം കെട്ട ഒരു യുദ്ധ തീരുമാനം ആറുവര്‍ഷത്തിനു ശേഷം അദ്ദേഹം ഓഫീസ് വിട്ടിറങ്ങുമ്പോഴും ഒരു ദുരന്തമായി തുടരുകയാണ്.” ബുഷിനെ ഹെലന് ഏറ്റവും മോശക്കാരനായ പ്രസിഡന്റെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍, ഇതൊക്കെയാണെങ്കിലും, ഹെലന്റെ തൊഴില്‍ ജവിതം അവസാനിച്ചത് വലിയൊരു വിവാദത്തോടെയാണ്. ലെബനന് കുടിയേറ്റക്കാരില്‍ പെട്ട ഹെലന് ജൂതര്‍ക്കെതിരേ നടത്തിയ ഒരു പരാമര്‍ശമാണ് കുഴപ്പമുണ്ടാക്കിയത്.
യു ട്യൂബില്‍ 2010-ല്‍ വന്ന ഒരു വീഡിയോവില്‍ അവര്‍ ഇങ്ങനെ പറഞ്ഞു,”പാലസ്റ്റീന്‍ വിട്ട് ജൂതന്മാര് അവരുടെ പോളണ്ടിലെയോ ജര്‍മ്മനിയിലെയോ വീടുകളിലേക്കോ അമേരിക്കയിലോ മേറ്റ്വിടെയെങ്കിലുമോ പോകണം.” ഈ അഭിപ്രായം വിവാദമായതോടെ അവര്‍ മാപ്പു പറഞ്ഞു, ഒരാഴ്ചക്കകം പത്രപ്രവര്‍ത്തനത്തോടും വിട പറഞ്ഞു.കുടുംബാംഗങ്ങള്‍ പറഞ്ഞത് ഹെലനെ ഡെട്രോയിറ്റില്‍ സംസ്കരിക്കുമെന്നാണ്. ഒക്ടോബറില്‍ വാഷിംഗ്ടണില്‍ സ്മരണയും നടത്തുമെന്ന് അവര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: