സിഡ്നി: പവിഴപ്പുറ്റുകളാല്‍ സമ്പന്നവും ലോക പൈതൃക സ്ഥാനങ്ങളിലൊന്നുമായ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു.
ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തെ താലിസ്മാന്‍ സാബേറില് ഓസീസ്- യുഎസ് സൈനികര്‍ സംയുക്ത പരിശീലനം നടത്തവെയാണ് സംഭവം.
ടൗണ്‍ ഷെന്റ് ദ്വീപുകളെ ലക്ഷ്യമിട്ട് രണ്ട് അമേരിക്കന്‍ ജെറ്റ് വിമാനങ്ങള്‍ പ്രയോഗിച്ച ബോംബുകള്‍ അബദ്ധത്തില്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ വീഴുകയായിരുന്നു. നാലു ബോംബുകളാണ് ലക്ഷ്യംതെറ്റിവീണത്. ബോംബുകള്‍ക്ക് ഓരോന്നിനും 226 കിലോ ഭാരമുണ്ടായിരുന്നു. സ്ഫോടനം നടക്കാത്തതിനാലും അല്‍പ്പം അകലെ മാറി വീണതിനാലും പവിഴപ്പുറ്റുകള്‍ക്ക് കേടുപാടുകളുണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് സംയുക്ത സൈനിക അഭ്യാസം ഉപേക്ഷിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: