ന്യൂദല്‍ഹി: ഹാന്‍ഡില്‍ ബാറിലെ ചില കുഴപ്പങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യ യമഹ മോട്ടോര്‍ (ഐവൈഎം) 56,000 ‘റേ’ സ്കൂട്ടറുകള് മാര്‍ക്കറ്റില്‍നിന്നു തിരിച്ചു വിളിക്കുന്നു. വെല്‍ഡിംഗ് ഘട്ടത്തില്‍ സംഭവിച്ച നേരിയ പിഴവാണ് കാരണം. വണ്ടിയുടെ നിയന്ത്രണക്കാര്യത്തില്‍ ഇൗ ചെറിയ തകരാര്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ഈ പുതിയ വണ്ടി ഏറെ പ്രചാരണ കോലാഹലങ്ങളോടെയാണ് യമഹ പുറത്തിറക്കിയത്. കൂടുതലും സ്ത്രീ യാത്രക്കാര്‍ക്കു വേണ്ടി ഇറക്കിയ റേ യുടെ അവതരണം പ്രശസ്ത ടൂവീലര്‍ പ്രേമികൂടിയായ നടന് ജോണ്‍ എബ്രഹാമാണ് നിര്‍വഹിച്ചത്. വിപിണിയില്നിന്നുള്ള തിരിച്ചു വിളിക്കല് യമഹയുടെ റേ വില്‍പ്പനയെ കാര്യമായി ബാധിച്ചേക്കുമെന്നാണു സൂചന.
കമ്പനി നടത്തിയ പഠനത്തില്‍ ചില വാഹനങ്ങള്‍ക്കു ഹാന്‍ഡിലില്‍ ഈ ചെറിയ പ്രശ്നം കണ്ടതിനെ തുടര്‍ന്നാണ് കമ്പനി സ്വയം ഈ തിരിച്ചു പിടിക്കല്‍ തീരുമാനമെടുത്തതെന്ന് ഐവൈഎം അറിയിച്ചു. പുനഃപരിശോധനയില്‍ വാഹനത്തിന്റെ ഹാന്‍ഡിലിനു കുഴപ്പമുണ്ടെന്നു കണ്ടാല്‍ കമ്പനിച്ചെലവില്‍ അവ മാറ്റിക്കൊടുക്കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ക്ക് യമഹാ നെറ്റ്വര്ക്കിലെവിടെയും സമ്പര്‍ക്കം നടത്തിയാല്‍ തുടര്‍നടപടികളെക്കുറിച്ച് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: