കാസര്‍കോട്: ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ മുസ്ളിംതീവ്രവാദികള് നടത്തിയ അക്രമത്തില്‍ ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു. ഇതില്‍ നിന്നും പിന്മാറിയാല് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ സമിതി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അപ്പയ്യനായ്ക്ക് അധ്യക്ഷത വഹിച്ചു. എച്ച്എസ് ഭട്ട്, രാമദാസ് വാഴുന്നോര്‍, പ്രഭാകരന് കുമ്പള, ഉമേഷ്പൈ കുമ്പള, കേളു.പി.പി, കുഞ്ഞിരാമന്, രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: