പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ കരാക്ക് പ്രദേശത്തെ മാര്‍ക്കറ്റുകളില്‍ അടുത്ത ബന്ധുക്കളായ പുരുഷമാരോടൊപ്പമല്ലാതെ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് മുതിര്‍ന്ന ഇസ്ലാംപുരോഹിതര്‍ പറഞ്ഞു.
ഈ തീരുമാനം നടപ്പിലാക്കണമെന്ന് ഭരണാധിക്കാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ അടുത്ത പുരുഷമാരോടൊപ്പമല്ലാതെ പ്രവേശിച്ചാല്‍ ഉടന്‍ ആ സ്ത്രീകളെ പോലീസിന് കൈമാറണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടു. എല്ലാ മുസ്ലീം പള്ളികളിലും ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഒറ്റയ്ക്കു മാര്‍ക്കറ്റുകളില്‍ എത്തുന്ന സ്ത്രീകള്‍ ആഭാസത്തരം പ്രചരിപ്പിക്കുന്നുവെന്നാണ് കരാക്ക് ജില്ലയിലെ ഖൈബര്‍-പഖ്ത്തൂണ്‍ഖ്വാ പ്രവിശ്യയിലെ അധിക്യതര്‍ വിലയിരുത്തിയത്.
ഇവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ത്രീകള്‍ മോഷണം നടത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പ്രദേശങ്ങളില്‍ സ്ത്രീകള്‍ വീടുകളില്‍ തടവിലായ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: