വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ ഇപ്പോഴും വര്‍ണ വിവേചനം അനുഭവിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. സെനറ്ററായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തെരുവിലും കടകളിലുമൊക്കെ തനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
17 വയസ്സുകാരനായ ട്രാവിവോന് മാര്ട്ടിന് കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ്, തന്റെ പൂര്‍വകാലം ഒബാമ പറഞ്ഞത്. 35 വര്‍ഷം മുമ്പായിരുന്നെങ്കില്‍ കൊല്ലപ്പെട്ട ട്രാവിവോന് മാര്‍ട്ടിന്റെ സ്ഥാനത്ത് ചിലപ്പോള്‍ ഞാന്‍ തന്നെയായെനെയെന്നും ഒബാമ പറഞ്ഞു. അല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്റെ മകന് തന്നെയാകാനും സാധ്യത ഏറെയാണ് – ഒബാമ വിശദീകരിച്ചു.
കഴിഞ്ഞവര്‍ഷം ഫ്ളോറിഡയില്‍ കറുത്ത വംശജനായ ട്രവിവോന് മാര്‍ട്ടിനെ വെടിവെച്ചുകൊലപ്പെടുത്തിയ ആളെ കോടതി വെറുതെവിട്ടതാണ്, ബരാക്ക് ഒബാമയെ അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന വര്‍ണ വിവേചനത്തെക്കുറിച്ച് പരസ്യമായി പറയാന്‍ പ്രേരിപ്പിച്ചത്.
2012ലാണ് മാര്‍ട്ടിനെ വെടിവച്ചു കൊന്നത്. മാര്‍ട്ടിന്റെ കൊലയാളിയെ വെറുതെ വിട്ട നടപടി, അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ഭരണസംവിധാനത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്ന വംശീയ മുന്‍വിധികളാണ്, അമേരിക്കന്‍ പ്രസിഡന്റിന് തന്നെ ഇക്കാര്യം പരസ്യമായി പറയാന്‍ നിര്‍ബന്ധിതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: