കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി വിവാഹിതനായി. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി സുസ്മിത റോയിയെയാണ് മനോജ് വിവാഹം കഴിച്ചത്. വ്യാഴാഴ്ച ഹൗറയില്‍ നടന്ന വിവാഹച്ചടങ്ങിലേക്ക് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ ക്ഷണമുണ്ടായിരുന്നുളളൂ.
ആറ് വര്‍ഷം മുന്‍പ് ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ പുതുവര്‍ഷം ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. പാര്‍ട്ടിക്കെത്തിയ ഇരുവരെയും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
ഐപിപല്ലില് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് മനോജ് തിവാരി. ഇപ്പോള്‍ കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് തിവാരി. പരിക്ക് ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് നാല് മാസമെങ്കിലും വേണമെന്നാണ് സൂചന. ഇന്ത്യക്ക് വേണ്ടി ഇതുവരെ എട്ട് ഏകദിനം കളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 104 റണ്‍സ് ആണ് മികച്ച സ്കോര്‍. ഇന്ത്യക്ക് വേണ്ടി മൂന്ന് ട്വന്റി 20 മത്സരത്തിലും പാഡണിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: