കൊളംബോ: ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30ന് മത്സരം ആരംഭിക്കും. രണ്ടാം ഏകദിനം 23നും മൂന്നാം ഏകദിനം 26നും നാലാം മത്സരം 28നും അഞ്ചാം പോരാട്ടം 31നും നടക്കും. തുടര്‍ന്ന് ആഗസ്റ്റ് 2, 4, 6 തീയതികളിലാണ് ട്വന്റി 20 പോരാട്ടങ്ങള്‍.
വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോടേറ്റ ശ്രീലങ്കക്ക് സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ ജയിച്ചേ മതിയാവൂ. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ ദിനേശ് ചണ്ഡിമലിന്റെ നേതൃത്വത്തിലാണ് ലങ്കന്‍ ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന് രണ്ട് മത്സരങ്ങളില്‍ സസ്പെന്ഷന് ലഭിച്ചതിനെ തുടര്‍ന്നാണ് ചണ്ഡിമലിനെ നായകനായി തെരഞ്ഞെടുത്തത്. ഓപ്പണര്‍ തിലക്രത്നെ ദില്‍ഷനും തീസര പെരേരയും ജെഹാന് മുബാറക്കും ടീമില്‍ മടങ്ങിയെത്തിയത് ലങ്കന്‍ ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ലങ്കയുടെ കരുത്ത്. മഹേല ജയവര്‍ദ്ധനെ, കുമാര്‍ സംഗക്കാര, ദില്ഷന്, ഉപുല്‍ തരംഗ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും ലസിത് മലിംഗ, സചിത്ര സേനാനായകെ തുടങ്ങിയവര്‍ നയിക്കുന്ന ബൗളിംഗ് നിരയും എതിരാളികളുടെ ഉറക്കം കെടുത്താന്‍ പോന്നവരാണ്.
അതേസമയം കരുത്തു കുറഞ്ഞ ബൗളിംഗ് നിരയുമാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ല് സ്റ്റെയിന്റെ അഭാവം തിരിച്ചടിയായതിന് പുറമെ ഇന്നത്തെ മത്സരത്തില്‍ മോണെ മോര്‍ക്കലും സൊസൊബേയും കളിക്കുന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്. അതേസമയം മികച്ച ബാറ്റിംഗ് നിരയാണ് സന്ദര്‍ശകര്‍ക്കുള്ളത്. ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, കോളിന് ഇന്‍ഗ്രാം, ഹാഷിം ആംല, ഡു പ്ലെസിസ്, ഓള് റൗണ്ടര്‍ ജീന്‍ പോള്‍ ഡുമ്നി എന്നിവരാണ് ക്ഷിണാഫ്രിക്കയുടെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: