പൊന്‍കുന്നം: പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ പാരാലീഗല്‍ വാളണ്ടിയറുമായ എച്ച്. അബ്ദുള്‍ അസ്സീസ് താലൂക്ക് ലീഗല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് ഈ വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അംഗീകരിക്കുകയും രണ്ടരലക്ഷം രൂപയോളം ചെലവു വരുന്ന സര്‍ക്കാര്‍ വക ഓഫീസിന്റെയും ക്വാര്‍ട്ടേഴ്സിന്റെയും പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഓഫീസിന്റെയും ക്വാര്‍ട്ടേഴ്സിന്റെയും പണി പൂര്‍ത്തിയായതിനാല്‍ വാട്ടര്‍ അതോറിറ്റി അധികരികള്ക്കെതിരെയുള്ള കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കോടതി പ്രിസൈഡിംഗ് ഓഫീസറും, റിട്ട. ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ കുരുവിള കോശി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: