കൊച്ചി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. കടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസിലേയ്ക്ക് നടന്ന മാര്‍ച്ച് ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. അഴിമതിയും തട്ടിപ്പും നടത്തി ജനങ്ങളെ വഞ്ചിച്ച കേന്ദ്ര-കേരള ഗവണ്മെന്റുകള്ക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു പാമ്പാക്കുടയിലും, എന്‍.പി.ശങ്കരന്‍കുട്ടി ഏലൂരിലും, നെടുമ്പാശ്ശേരി രവി ചെങ്ങമനാടും, സഹജ ഹരിദാസ് കുമ്പളത്തും കെ.അജിത്കുമാര്‍ അശമന്നൂരും ബ്രഹ്മരാജ് കാലടിയിലും, കെ.പി.രാജന് കോട്ടുവള്ളിയിലും മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. ഉദയം പേരൂരില്‍ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ഉദയം പേരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.യു.ജയന് സ്വാഗതം പറഞ്ഞു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.വി.പ്രേംകുമാര്‍, ഇ.എന്‍.രവീന്ദ്രന്, എന്‍.കെ.കുമാര്‍, ആര്.സാബു, പത്മദാസ്, സുഭാഷ്.എസ്.ടി എന്നിവര്‍ സംസാരിച്ചു.
ആരക്കുന്നം കെഎസ്ഇബി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉപരോധ സമരം യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം എം.ആശിഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന് സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കെ.ആര്.രാജേഷ്, ടി.കെ.പ്രശാന്ത്, കെ.കെ.ഉണ്ണികൃഷ്ണന്, ടി.പി.വേണു, സുനില്‍, ബിജു.എം.വി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
ബിജെപി കിഴക്കന്‍ മേഖല വില്ലേജ് ഓഫീസ് ഉപരോധം പാമ്പാക്കുടയില്‍ ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍.മധു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഉപാദ്ധ്യക്ഷന്‍ പി.എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷനായി. പ്രകാശ് ആര്യപ്പിള്ളില്‍, ജോസ് ജോര്‍ജ് ചെട്ടിക്കണ്ട, രാജേഷ്.സി.ഡി, ഇ.സി.കുഞ്ഞുമോന്, കെ.ജി.മോഹനന് എന്നിവര്‍ സംസാരിച്ചു. മഴുവന്നൂരില്‍ പ്രതിഷേധ മാര്‍ച്ച് കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന് ഉദ്ഘാടനം ചെയ്തു. അജി പലമ്പൂര്‍, ശശി, വി.ജി.ശശികുമാര്‍, വാസുനായര്, നാരായണന്‍കുട്ടി, സാജു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കൊച്ചി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പളങ്ങി വില്ലേജ് ഓഫീസ് മാര്‍ച്ചും ഉപരോധസമരവും നടത്തി. കുമ്പളങ്ങി ഇല്ലിക്കല്‍ കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വില്ലേജ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ഉപരോധ സമരം ജില്ലാ കമ്മറ്റി അംഗം പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. സി.കെ.തിലകന് അദ്ധ്യക്ഷതവഹിച്ചു. കൊച്ചി മണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ്, ന്യൂനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് എന്‍.എല്‍.ജയിംസ്, മണ്ഡലം ജന.സെക്രട്ടറി കെ.വി.അനില്‍കുമാര്‍, മണ്ഡലം നേതാക്കളായ പി.ഡി.പ്രവീണ്‍, സി.ജെ.ഗോഡ്വിന്, ഇ.എം.ജീജന്, വി.എന്‍.വിനോദ്, പി.എസ്.നവീന്‍കുമാര്‍, എ.എ.ജോസഫ്, എം.എം.രജീഷ്, പാര്ത്ഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിജെപി ചോറ്റാനിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ വില്ലേജ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് പിറവം നിയോജകമണ്ഡലം സെക്രട്ടറി കെ.എസ്.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.സജീവ്, പി.പി.സാനുകാന്ത്, സുരേന്ദ്രന് കൂനേത്ത് എന്നിവര്‍ സംസാരിച്ചു. ചോറ്റാനിക്കര ക്ഷേത്രനഗരി ചുറ്റിയ പ്രകടനത്തിന് പി.ആര്.കുമാരന്, വി.ബി.അജയന്, കെ.ബാലകൃഷ്ണന്, എ.ആര്.വിനോദ് എന്നിവര്‍ നേതൃത്വം നല്കി. കാലടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാലടി ഉദയാ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ചുറ്റി വില്ലേജ് ഓഫീസ് മുമ്പില്‍ സമാപിച്ചു. ഉപരോധസമരം ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കണ്‍വീനര്‍ പി.കെ.അപ്പുക്കുട്ടന് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം ജോ.കണ്‍വീനര്‍, ടി.എസ്.രാധാകൃഷ്ണന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, പി.സി.ബിജു, എം.ബി.അശോകന്, ശശിതറനിലം, ബസിത് കുമാര്‍, എം.കെ.ഷാജി, കെ.പി.അനില്‍കുമാര്‍, സുനില്‍ പാപ്പാത്ത്, ശ്യാംലാല്‍, അമ്പാടി, അയ്യപ്പദാസ്, ഗോപാലകൃഷ്ണന്, ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. തുറവൂര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തുറവൂര്‍ വില്ലേജിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജുപുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ടി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.ചന്ദ്രന്, ഇ.വി.ചാക്കോച്ചന്, കെ.ആര്.രവി, ബി.വി.രഞ്ജിത്ത്, എന്‍.വി.സദന്, ടി.ഡി.ദിവാകരന്, വി.കെ.ദേവന്, സജി.കെ.ജി, ഒ.കെ.രാജേഷ്, കെ.കെ.ഷൈജന്‍, കെ.ബി.നജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കളമശ്ശേരി കരുമാല്ലൂരില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഉദയകുമാര്‍, ഏലൂരില്‍ എന്‍.പി.ശങ്കരന്‍കുട്ടി, കുന്നുകരയില്‍ ബൈജു ശിവനും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ.സുനില്‍കുമാര്‍, എ.എ.ലെനീന്ദ്രന്‍, ഗിരിജലെനീന്ദ്രന്, സി.ആര്.ബാബു, പി.പി.രമേശ്, എം.രവി, എം.ഷാജി, പി.വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി. പറവൂര്‍ പുത്തന്‍വേലിക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് അജിപോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. എം.എസ്.സതീഷ്, പി.സി.അശോകന്, സി.എസ്.സുരേഷ്, കെ.സി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പാവൂര്‍ അശമന്നൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഒ.സി.അശോകന്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ലീലാമ്മ ഈപ്പന്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഇ.കെ.വേലായുധന്, പഞ്ചായത്ത് സമിതി നേതാക്കളായ എം.കെ.വിജയകുമാര്‍, ടി.കെ.സുഭാഷ്, പി.ടി.ഷാജി, അരുണ്‍ വിശ്വനാഥ്, ബേബിനാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണ്ണ നിയോജകമണ്ഡലം ജന.സെക്രട്ടറി എസ്.ജി.ബാബുകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്, മണ്ഡലം സെക്രട്ടറി രേണുക സുരേഷ്, വൈസ് പ്രസിഡന്റ് കെ.കെ.വേണുഗോപാല്‍, നേതാക്കളായ ടി.കെ.അശോക്കുമാര്, അഡ്വ.എച്ച്.ഗോപകുമാര്‍, എ.ആര്.രത്നരാജ്, സുരേഷ് വിളാവത്ത്, രാധാകൃഷ്ണന് പാറക്കണ്ടം, തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂവാറ്റുപുഴ വാളകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.രാജന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എ.പ്രദീപ് നേതൃത്വം കൊടുക്കും. ബിജെപി മരട് നഗരസഭ ഓഫീസ് ഉപരോധിച്ചു. കൊട്ടാരം ക്ഷേത്രത്തിനു സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്.സുബീഷ് നേതൃത്വം നല്കി. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് വി.ആര്.ശശി, സെക്രട്ടറി സുരേഷ് അമ്പലപ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമ്പളം വില്ലേജ് ഓഫീസിനുമുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ബിജെപി ജില്ലാ സെക്രട്ടറി സഹജാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ കെ.കെ.മുരളീധരന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: