കാസര്‍കോട്: ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരണ്റ്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്. ബേവിഞ്ചയിലെ കരാറുകാരന് എം.ടി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനു നേരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.15 ഓടെ വീടിണ്റ്റെ മുന്‍ വശത്തുള്ള ഓഫീസ് മുറിക്കുനേരെയാണ് വെടിവെപ്പുണ്ടായത്. ജനറല്‍ ഗ്ളാസുകള്‍ തകര്‍ത്ത് വെടിയുണ്ട അകത്ത് ചുമരില്‍ പതിച്ചു. മുഹമ്മദ്കുഞ്ഞി പള്ളിയില്‍ പോയ സമയത്തായിരുന്നു വെടിവയ്പ്പ്. ഭാര്യയും മരുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ നോക്കിയപ്പോള്‍ ഗേറ്റിനു സമീപത്തുനിന്നും ബൈക്കില്‍ രണ്ടുപേര്‍ രക്ഷപെടുന്നത് കണ്ടിരുന്നു. ൨൦൧൦ജൂണ് ൨൫ന് രാത്രി മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ മുമ്പ് വെടിവയ്പ്പ് നടന്നിരുന്നു. അന്ന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കോഡ കാറിലും, സിറ്റൗട്ടിലെ കൈവരിക്കും, കസേരക്കുമാണ് വെടിയേറ്റത്. മൂന്ന് റൗണ്ടാണ് വെടിവച്ചത്. അന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും മംഗലാപുരം കേന്ദ്രമാക്കിയുള്ള അധോലോക സംഘമാണ് വെടിവയ്പ്പിനു പിന്നിലെന്ന് സംശയമുണ്ടായിരുന്നു. വെടിവയ്പ്പിന് ദിവസങ്ങള്‍ക്കു മുമ്പ് മുഹമ്മദ് കുഞ്ഞിയെ ദുബൈയിയില്നിന്നും ഫോണില്‍ പലതവണ വിളിച്ച് അധോലോക സംഘത്തില്‍പെട്ടവര്‍ ൫൦ കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്കാന് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു സംശയം. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പി മോഹനചന്ദ്രന്, സിഐ കെ.പ്രേംസദന്, എസ്ഐ രാജേഷ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മുഹമ്മദ്കുഞ്ഞിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: