ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റില്‍ ലക്ഷ്യമിട്ട വരുമാന ലക്ഷ്യം ഇന്ത്യ നേടുമെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം. നികുതി സമാഹരണം ത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ വരുമാനം ഉയരുമെന്നും ധനക്കമ്മി കുറയ്ക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്ന 12 ലക്ഷത്തോളം നികുതി ദായകരെ റവന്യു ഡിപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിടുന്നതായും ചിദംബരം പറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍മാരുടേയും ഡയറക്ടര്‍ ജനറല്‍മാരുടേയും 20-ാമത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊത്തം പരോക്ഷ നികുതി സമാഹരണത്തില്‍ മൂന്നിലൊന്ന് സേവന നികുതി ഇനത്തിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 1.8 ലക്ഷം കോടി രൂപ സേവന നികുതി ഇനത്തില്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം പരോക്ഷ നികുതി ഇനത്തില്‍ 19 ശതമാനം വര്‍ധനവെന്ന ലക്ഷ്യം നേടാന്‍ റവന്യു വകുപ്പിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2013-14 സാമ്പത്തിക വര്‍ഷം പരോക്ഷ നികുതി ഇനത്തില്‍ 5.65 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.73 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് റവന്യു വകുപ്പിന്റെ വെബസൈറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: