സനാ (യെമന്‍) : അല്‍ക്വയ്ദ രണ്ടാമനായിരുന്ന സയീദ് അല്‍-ഷെഹ്റീ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ക്വയ്ദ യെമന്‍ ബ്രാഞ്ച് അറിയിച്ചു.
തലസ്ഥാനമായ സനായില്‍നിന്നു പലതവണ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ചിത്രസഹിതമാണ് അല്‍ക്വയ്ദയുടെ വാര്‍ത്ത. അതുകൊണ്ടുതന്നെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ കാലത്ത് അല്‍ക്വയ്ദ നയിച്ചയിരുന്ന തലവന്‍ ഒസാമാ ലാദനും ഉപനേതാവ് ഷെഹ്റിയും കൊല്ലപ്പെട്ടുവെന്ന ഈ വാര്‍ത്ത ഏറെ ആധികാരികമാണ്.
എസ്ഐടിഇ ഇന്റലിജന്‍സ് പുറത്തുവിട്ട ചിത്രത്തില്‍ ഷെയ്ഖ് സയീദ് അല്‍ ഷെഹ്റി എന്ന ഹബു സുഫ്യാന് അല്‍-അസ്ദിയെ ആര്‍ക്കും തിരിച്ചറിയാം. അറേബ്യന്‍ ഉപദ്വീപിലെ അല്‍ക്വയ്ദ ഔദ്യോഗികമായി ഇതാദ്യമായാണ് രണ്ടാം തലവന്റെ കൊലപാതകം ഉറപ്പിച്ചു പറയുന്നത്.
ക്യൂബയിലെ ഗ്വാണ്ടാനാമോ കടലിടുക്കിലെ തടവില്‍നിന്ന് 2007-ല്‍ മോചിപ്പിക്കപ്പെട്ട ഷെഹ്റി സൗദി അറേബ്യക്കു കടക്കുകയായിരുന്നു. അവിടെ ഒരു പുനരധിവാസ പദ്ധതി നടപ്പാക്കാനായിരുന്നു നിയോഗം. അതു പൂര്‍ത്തിയായശേഷം അപ്രത്യക്ഷനായ ഈ സായുധ പോരാട്ടക്കാരന്‍ ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ ഉപനേതാവായിട്ടാണ് ശ്രദ്ധേയനായത്.ഇസ്ലാമിസ്റ്റ് വെബ്സൈറ്റില്‍ കാണുന്ന വീഡിയോ ദൃശ്യത്തില്‍ അറേബ്യന്‍ അല്‍ക്വയ്ദ നേതാവായ ഇബ്രാഹിം അല്‍- റുബൈഷാ ആണ് ഷെഹ്റി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നത്.
വെളിപ്പെടുത്തലില്‍ ഇങ്ങനെ പറയുന്നു,” ഷെഹ്റി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളിലെ സൂക്ഷ്മതക്കുറവുകൊണ്ടുണ്ടായ സുരക്ഷാ പാളിച്ചയാണ് ശത്രുക്കള്‍ക്ക് അയാളെ തിരിച്ചറിയാനും കൊല്ലാനും അവസരമുണ്ടാക്കിയത്.”2012 മാര്‍ച്ചില്‍ സൗദി ഡപ്യൂട്ടി കോണ്‍സല്‍ ആയിരുന്ന ഖാലിദിനെ ഏദനില്‍ തട്ടിക്കൊണ്ടുപോകാന്‍ അറേബ്യന്‍ അല്‍ക്വയ്ദ നടത്തിയ ആസൂത്രണം ഷെഹ്റിയുടേതായിരുന്നുവെന്ന് ഷെഹ്റിലെ അനുസ്മരിച്ചു ചൂണ്ടിക്കാട്ടപ്പെടുന്നു.
സൗദിയില്‍ തടവില്‍ കഴിഞ്ഞിരുന്ന അല്‍ക്വയ്ദ ബന്ധമുള്ള സ്ത്രീ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. യെമന്‍ സുരക്ഷാ സേന പലവട്ടം ഷെഹ്റിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. പലവട്ടം അവര്‍ ഷെഹ്റിയുടെ മരണം പ്രഖ്യാപിച്ചിരുന്നു, ഏറ്റവും ഒടുവില്‍ ജനുവരി 24-ന്. എന്നാല്‍, ഇതാദ്യാമായാണ് അല്‍ക്വയ്ദ മരണം സ്ഥിരീകരിക്കുന്നത്.
ഏപ്രിലില്‍ അല്‍ക്വയ്ദ ഷെഹ്റിയുടേതെന്നവകാശപ്പെട്ട് ഒരു ഓഡിയോ ടേപ്പു പ്രസംഗം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ താന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഷെഹ്റി തന്നെ പ്രസ്താവ നടത്തിയതിന്റെ ശബ്ദ ലേഖനം ഭീകരര്‍ ഇന്റര്‍നെറ്റുവഴി പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: