കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും 2079 ലിറ്റര്‍ സ്പിരിറ്റ് എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.?ലോറിഡ്രൈവറെയും സഹായിയെയും അറസ്റ്റ്ചെയ്തു.?ഡ്രൈവര്‍ തൃശൂര്‍ മുകുന്ദപുരം കൊടകര വട്ടേക്കാട്ട് പള്ളത്തേരില്‍ ദീപു(28) ത്രിശൂര്‍ ഊരകം ഊരകം ലക്ഷം വീട് കോളനിയില്‍ കുന്നത്ത് കാട്ടില്‍ രാജീവന്‍(38)എന്നിവരാണ്‍് പിടിയിലായത്.?കഴിഞ്ഞ ദിവസം രാത്രിയിലാണ്‍എക്സൈസ് തിരുവനന്തപുരം ഇന്റലിജന്‍സ് ആന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യുറോയിലെ ഇന്‍സ്പെക്ടര്‍ ടി.?ഹരികുമാറിന്റെ നേത്യത്വത്തിലുള്ള സംഘം സ്പിരിറ്റ് പിടികൂടുന്നത്.? ലോറിയില്‍ പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്ന ഒഴിഞ്ഞ നീലനിറത്തിലുള്ള പ്ലാസ്റ്റിക്ക് ബോക്സുകള്‍ക്ക് അടിയിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.?35 ലിറ്റര്‍ കൊള്ളുന്ന 63 കന്നാസുകളിലായി 2079 ലിറ്റര്‍ സ്പിരിറ്റാണ് ഉണ്ടായിരുന്നത്.?അതേസമയം കഴക്കുട്ടത്ത് വച്ച് വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 1000 ലിറ്റര്‍ സ്പിരിറ്റ ്‌ഇന്നലെ പിടികൂടി. കരുനാഗപ്പള്ളില്‍ പിടികൂടിയതും കഴക്കുട്ടത്ത് പിടികൂടിയതും ഒരിടത്ത്നിന്നും കൊണ്ടുവന്നതാണോയെന്നും അന്വേഷണത്തിന്റ പരിധിയിലാണ്.? ലോറിയും സ്പിരിറ്റും കരുനാഗപ്പള്ളി എക്സൈസ് റേയ്ഞ്ച ഓഫീസിലേയ്‌ക്ക് മാറ്റി.?പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.?അന്വേഷണസംഘത്തില്‍ കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍,ഇന്‍സ്പെക്ടര്‍ ടോണി ജോസ്,പ്രിവിന്റീ ഓഫീസര്‍ മനോജ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: