ന്യൂദല്‍ഹി: കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആയി തുടരും. വിരമിക്കല്‍ പ്രായം 65 വയസാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിരമിക്കല്‍ പ്രായം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകില്ല.
രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ യുജിസി മാനദണ്ഡപ്രകാരം അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആണ്. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി ഏകീകരിക്കണം എന്നാവശ്യപ്പെട്ടാണ് അധ്യാപക സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചത്. പല സംസ്ഥാനങ്ങളിലും വിരമിക്കല്‍ പ്രായം പലതരത്തിലാണ്. കേരളത്തിലിത് 57 വയസാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ സംസ്ഥാനങ്ങളിലെയും സാമ്പത്തിക സ്ഥിതി വ്യത്യസ്തമാണെന്നും തൊഴിലില്ലായ്മയും വിദ്യാഭ്യാസവും എങ്ങനെയെന്നു നിരീക്ഷിച്ച ശേഷമാകും വിരമിക്കല്‍ പ്രായത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: