കൊച്ചി: മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ യൂണിയന് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നും ക്ഷേമബോര്‍ഡിലെ പണം തിരിമറിയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് നേതൃത്വത്തില്‍ 17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് എസ്ആര്‍എം റോഡിലുള്ള മോട്ടോര്‍ ക്ഷേമബോര്‍ഡിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. ബിഎംഎസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഇ.ഡി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്ന തൊഴിലാളി മാര്‍ച്ചില്‍ ബിഎംഎസ് മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്, അഡ്വ.കെ.സി.മുരളീധരന്, കെ.എസ്.അനില്‍കുമാര്‍, പി.എസ്.ചന്ദ്രദാസ്, സജിത്ത് ബോള്‍ഗാട്ടി, എം.എസ്.വിനോദ്കുമാര്‍, എം.കെ.രവീന്ദ്രന്, സുനില്‍ കടവന്ത്ര, കലൂര്‍ അനില്‍, ധനീഷ് നീറിക്കോട്, സന്തോഷ് പോള്‍ തുടങ്ങിയവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: