ബീജിങ്: ചൈനക്കാര്‍ക്ക് ഊറ്റം കൊള്ളാന്‍ ഒരുകാരണം കൂടി. ലോകത്തെ ഏറ്റവും വലിയ കെട്ടിടസമുച്ചയം ചൈനയില്‍ തുറക്കപ്പെട്ടതോടെയാണിത്. അമേരിക്കയിലെ പെന്റഗണ്‍ കെട്ടിടസമുച്ചയത്തിന്റെ മൂന്നിരട്ടി തറവിസ്തീര്‍ണ്ണവും കൃത്രിമ സൂര്യോദയവും അസ്തമനവും ഇവിടുത്തെ സവിശേഷതകളാണെന്ന് ആദ്യ സന്ദര്‍ശകര്‍ വിലയിരുത്തുന്നു.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ചെങ്ങ്ഡുവിലാണ് അരക്കിലോമീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയും 100 മീറ്റര്‍ ഉയരവുള്ള ന്യു സെഞ്ച്വറി ഗ്ലോബല്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 17 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഗ്ലോബല്‍ സെന്ററില്‍ വാണിജ്യകേന്ദ്രങ്ങള്ക്കായി മാത്രം നാലുലക്ഷം ചതുരശ്രമീറ്റര്‍ മാറ്റിവച്ചിരിക്കുന്നു.
ആയിരകണക്കിനു മുറികള്‍, നൂറുകണക്കിന് ഓഫീസുകള്‍, കോണ്‍ഫറന്‍സ് മുറികള്‍, ഹാളുകള്‍, സര്‍വകലാശാല, രണ്ടു വാണിജ്യ സമുച്ചയങ്ങള്‍, രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഐമാക്സ് ചലച്ചിത്രശാലകള്‍ തുടങ്ങിയവ ഇവിടെയുണ്ട്.
5000 ചതുരശ്ര മീറ്ററുള്ള കൃത്രിമ കടലോരമാണ് മറ്റൊരു സവിശേഷത.ഇവിടെ ആറായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാനും, വിശ്രമിക്കാനും, കളികളില്‍ ഏര്‍പ്പെടുന്നതിനുമുള്ള സൗകര്യങ്ങളും കൃത്രിമ കടല്‍ത്തീരത്ത് ഒരുക്കിയിട്ടുണ്ട്. കൂറ്റന്‍ സ്ക്രീനിന്റെ സഹായത്തോടെയാണ് സൂര്യോദയവും അസ്തമനവും കാണാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: