കോഴിക്കോട് : ഭാരതി എയര്‍ടെലിന്റെ സമ്പൂര്‍ണ സബ്സിഡിയറിയായ എയര്‍ടെല്‍ എം കോമേഴ്സ് സര്‍വീസസ് റെയില്‍വെ ബുക്കിങ്ങുകള്‍ എയര്‍ടെല്‍ മണിയിലൂടെ നടത്താന്‍ ഇന്ത്യന്‍ റെയില്‍വെയ്സ് കേറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനു (ഐ ആര് സി ടി സിാമായി ധാരണയിലെത്തി. ഇതോടെ ഇന്ത്യയില്‍ ഓരോ ദിവസവും ട്രെയിന്‍ യാത്ര നടത്തുന്ന 20 ദശലക്ഷത്തോളം പേര്‍ക്ക് തങ്ങളുടെ എയര്‍ടെല്‍ മൊബെയില്‍ ഫോണില്‍ *400# ഡയല് ചെയ്ത് എയര്‍ടെല്‍ മണിയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കസ്റ്റമര്‍മാരില്‍ ഭൂരിഭാഗം പേരുടെയും സാധാരണ യാത്രമാര്‍ഗം ട്രെയിനാണ്. ഐ ആര് സി ടി സിയുമായി സഹകരിക്കുന്നതിലൂടെ നഗരമേഖലകള്ക്കപ്പുറമുള്ളവര്ക്ക് കൂടി ബാങ്ക് അക്കൗണ്ടിന്റെയോ ഇന്റര്‍നെറ്റ് കണക്ഷന്റെയോ സഹായമില്ലാതെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: