പനാമ സിറ്റി: ഉത്തരകൊറിയയുടെ ചരക്ക് കപ്പല്‍ പനാമ പിടിച്ചു വച്ചു. ചൊവ്വാഴ്ച്ച വെളിപ്പെടുത്താത്ത സൈനിക ഉപകരണങ്ങളടങ്ങിയ ചരക്ക് കപ്പലാണ് പനാമ പിടിച്ചു വച്ചത്.
പനാമ പ്രസിഡന്റ് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ക്യൂബയില്‍ നിന്ന് വരികയായിരുന്ന കപ്പല്‍ നിയമവിരുദ്ധമായി മിസൈല്‍ വസ്തുക്കള്‍ കടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമില്ലാതെയെത്തിയ ഉത്തരകൊറിയയുടെ കപ്പലും കപ്പലിലെ ക്യാപ്റ്റനേയും പനാമ പിടിച്ചു വച്ചിട്ടുണ്ട്. കപ്പലിന്റെ പടങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ റിക്കാര്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: