ലണ്ടന്‍ : ഈ വര്‍ഷം അവസാനത്തോടെ മ്യാന്മറിലെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുമെന്ന് മ്യാന്മാര് പ്രസിഡന്റ് തെന് സിയാന്. ബ്രിട്ടനില്‍ നടത്തിയ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് മ്യാന്മാര് പ്രസിഡന്റിന്റെ പ്രഖ്യാപനം.
ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് പ്രഖ്യാപനം. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രത്യേക കമ്മിറ്റി രൂപികരിക്കുമെന്നും തെന് സിയാന് കൂട്ടിചേര്‍ത്തു.
റോഹിങ്യ മുസ്ലിംങ്ങള്ക്ക് നേരെ മ്യാന്മാറില് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഡേവിഡ് കാമറൂണ്‍ മ്യാന്മാര് പ്രസിഡന്റിനെ ആശംങ്ക അറിയിച്ചു. ഇതുവരെ നൂറ്കണക്കിന് റോഹിങ്യ മുസ്ലിംങ്ങള്‍ മ്യാന്മാറില് കൊല്ലപ്പെട്ടിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: