ബീജിങ്: ലഡാക്കില്‍ നുഴഞ്ഞുകയറ്റം നടത്തിയെന്ന് ചൈന ഔദ്യോഗികമായി സമ്മതിച്ചു. ഇത് ആദ്യമായാണ് ഇക്കാര്യം ചൈന സമ്മതിക്കുന്നത്. നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ലെന്നും യാദൃശ്ചികമായിരുന്നുവെന്ന് അതിര്‍ത്തി സേനയുടെ നയരൂപീകരണ സമിതി അറിയിച്ചു.
ചൈനീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായ അക്കാദമി ഓഫ് മിലിറ്ററി സയന്‍സസ് എന്ന നയരൂപീകരണ സമിതിയാണ് ചൈനയുടെ പ്രതിരോധ നയം രൂപപ്പെടുത്തുന്നത്. ഇന്ത്യയുമായി ചൈന സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് കേണല്‍ മാജ് ജെന്‍ ചെന്‍ പറഞ്ഞു.
ഏപ്രില്‍ പതിനഞ്ചിന് ലഡാക്കില്‍ ചൈന നടത്തിയ നുഴഞ്ഞുകയറ്റം അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണി ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിവന്നതിനു ശേഷമാണ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് ചൈനയുടെ പ്രതികരണം.
കഴിഞ്ഞയാഴ്ച ലഡാക്ക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ചൈന ഇന്ത്യയുടെ ബങ്കറുകള്‍ തകര്‍ത്തിരുന്നു. ഇതിലുള്ള കടുത്ത അതൃപ്തി പ്രതിരോധ മന്ത്രാലയം ചൈനയെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: