പോര്‍ട്ട് ഓഫ് സ്പെയിന്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ക്യാപ്റ്റന്‍ കൂള്‍ പ്രകടനത്തിലൂടെ ഇന്ത്യക്ക് കിരീടം സമ്മാനിച്ച നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകരുടെ പട്ടിക നീളുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്കറാണ് ധോനിയെ പ്രശംസകൊണ്ട് മൂടിയത്. യഥാര്‍ത്ഥ ധോനിയെ മനസിലാക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഗാവസ്കര്‍ പറഞ്ഞു.
ഒരുപക്ഷെ ടീമിലെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെന്ന് കരുതുന്നവര്‍ക്കുപോലും യഥാര്‍ത്ഥ ധോണിയെ മനസിലാക്കാനായിട്ടുണ്ടെന്ന് തോന്നുന്നില്ല. ജയത്തെയും തോല്‍വിയെയും ഒരുപോലെ കാണാനുള്ള അദ്ദേഹത്തിന്റെ മനോനില അപാരമാണ്. നാളെ ക്രിക്കറ്റിനോടും പ്രശസ്തിയോടുമെല്ലാം വിടപറഞ്ഞ് ഒരു മോട്ടോര്‍ബൈക്ക് ഓടിച്ചുപോകുന്ന ധോനിയെയും ചിലപ്പോള്‍ നമുക്ക് കാണാനായേക്കും. ജയമോ തോല്‍വിയെ എന്തുമാകട്ടെ, ധോണി അദ്ദേഹത്തിന്റെ കളി കളിക്കുന്നു അതും ഏറ്റവും ലളിതമായിഗവാസ്കര് പറഞ്ഞു.
അസാധ്യമെന്ന് കരുതിന്നിടത്തുനിന്നുപോലും ടീമിനെ വിജയത്തിലെത്തിച്ച മറ്റൊരു ക്രിക്കറ്ററും ഇന്ത്യക്കില്ലെന്നം ഗാവസ്കര്‍ കൂട്ടിച്ചേര്‍ത്തു. ധോണിയുടെ മസ്സാന്നിധ്യത്തെ പ്രശംസിച്ച് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെഗ്സര്ക്കാറും സൗരവ് ഗാംഗുലിയും നേരത്തെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: