മുംബൈ: കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുമായുള്ള ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ ആര്‍ബിഐ ശക്തമായ നടപടി സ്വീകരിച്ചു. ഈ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ക്ക് മൊത്തം 49.5 കോടി രൂപയുടെ പിഴയാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യെസ് ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍, 22 സ്വകാര്യ ബാങ്കുകള്‍ എന്നിവയ്ക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയ്ക്ക് ഓരോന്നിനും മൂന്ന് കോടി രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ലക്ഷ്മി വിലാസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജമ്മു ആന്റ് കാശ്മീര്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നീ ബാങ്കുകള്‍ക്ക് 2.5 കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. യെസ് ബാങ്ക്, വിജയ ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ധനലക്ഷ്മി ബാങ്ക് എന്നിവയ്ക്ക് രണ്ട് കോടിരൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഡച്ചസ് ബാങ്ക്, ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്, ഐഎന്‍ജി വൈശ്യ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, രത്നാകര്‍ ബാങ്ക് എന്നീ ബാങ്കുകള്‍ക്കും പിഴ ഈടാക്കിയിട്ടുണ്ട്.
ഇതിന് പുറമെ സിറ്റിബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ബാര്‍ക്ലെയ്സ് ബാങ്ക്, ബിഎന്‍പി പാരിബാസ്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്റ്, ബാങ്ക് ഓഫ് ടോക്കിയോ മിസ്ത്ബിഷി, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ഓണ്‍ലൈന്‍ പോര്‍ട്ടലായ കോബ്രാപോസ്റ്റ് ആണ് ബാങ്കുകള്‍ കെവൈസി ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകള്‍ക്ക് എല്ലാം കൂടി 10.5 കോടി രൂപ പിഴ ഈടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: