കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പുറവങ്കര പ്രോജക്ട്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പ്രോവിഡന്റ് ഹൗസിംഗ് ലിമിറ്റഡ്, കോയമ്പത്തൂരില്‍ ‘പ്രീമിയം അഫോഡബിള്‍’ വീടുകള്‍ അവതരിപ്പിക്കുന്നു. ശെല്‍വപുരത്താണ് ഈ നൂതന പാര്‍പ്പിട പദ്ധതി സ്ഥിതി ചെയ്യുന്നത്. പ്രോവിഡന്റ് ഗ്രീന്‍പാര്‍ക് എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
കാര്യക്ഷമമായ രൂപകല്പനയുള്ള, സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്ന, നിശ്ചിതവിലയ്ക്കുള്ളിലുള്ള, സാങ്കേതികത്തികവോടെ നിര്‍മ്മിച്ച വീടുകളാണ് പ്രൊവിഡന്റ് കൈമാറുന്നത്. 542 ച.അടിയുള്ള ഒരു ബെഡ്റൂം യൂണിറ്റുകള്‍ക്ക് 17.29 ലക്ഷം രൂപാ മുതലും 886 ച.അടിയുള്ള 2 ബെഡ്റൂം യൂണിറ്റുകള്‍ 28.87 ലക്ഷം രൂപാ മുതലും 1208 ച.അടിയുള്ള 3 ബെഡ്റൂം യൂണിറ്റുകള്‍ 38.82 ലക്ഷം രൂപാ മുതലും വിലയിട്ടിരിക്കുന്നു.
സ്വിമ്മിംഗ് പൂള്, ക്ലഭൗസ്, ജിംനേഷ്യം, സൂപര്‍ മാര്‍ക്കറ്റ്, ക്രഷ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ജോഗിംഗ് ട്രാക്ക്, ബില്യാര്‍ഡ്സ് റൂം തുടങ്ങിയ ആധുനികമായ അനുബന്ധസൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: