ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇരുമ്പ് അയിര് ഇറക്കുമതി 78 ശതമാനമായി. ആഭ്യന്തര വിതരണം വര്‍ധിക്കുകയും കയറ്റുമതിയില്‍ ഇടിവുണ്ടായതായും സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനാവശ്യമായ ഇരുമ്പ് അയിര് ഉത്പാദിപ്പിച്ചിരുന്ന ഇന്ത്യ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ദശലക്ഷം ടണ്‍ ഇരുമ്പ് അയിരാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പ് അയിര് ഉത്പാദക സംസ്ഥാനങ്ങളായ കര്‍ണാടക, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പാദനത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ഇറക്കുമതിയില്‍ വര്‍ധനവുണ്ടായത്.
ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ഇന്ത്യ 185,113 ടണ്‍ ഇരുമ്പ് അയിരാണ് ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 826,372 ടണ്ണായിരുന്നു ഇറക്കുമതി. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ ഡേറ്റ ആഗസ്റ്റ് അവസാനത്തോടെ മാത്രമേ പുറത്ത് വിടു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുമ്പ് അയിര് കയറ്റുമതി രാഷ്ട്രമായിരുന്നു ഇന്ത്യ. 2011 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇരുമ്പ് അയിര് ഉത്പാദനത്തിന്റെ 47 ശതമാനം(ഏകദേശം 98 ദശലക്ഷം ടണ്‍) കയറ്റുമതി ചെയ്യുകയായിരുന്നു. കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ഇരുമ്പ് അയിര് ഉത്പാദനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പായിരുന്നു ഇത്. 2012 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 167.3 ദശലക്ഷം ടണ്ണായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: