കൊച്ചി: കോടതിഭാഷയും ഭരണഭാഷയും മലയാളമാക്കുക, വിദ്യാലയത്തില്‍ മലയാളം ഒന്നാംഭാഷ ഉത്തരവ് നടപ്പിലാക്കുക, മാതൃഭാഷാ സംരക്ഷണത്തിന് നയം രൂപീകരിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളോടെ ബാലഗോകുലത്തിന്റെ 38-ാമത് സംസ്ഥാന വാര്‍ഷികസമ്മേളനം സമാപിച്ചു. മലാലദിനത്തില് ആരംഭിച്ച വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് സ്ത്രീശക്തി സമ്മേളനം, പ്രതിനിധിസഭ, ഗുരുവന്ദനം തുടങ്ങിയ പരിപാടികള്‍ നടന്നു. സംസ്ഥാന നിര്‍വാഹകസമിതി, വിവിധ ഉപസമിതികള്‍, ഉപപ്രസ്ഥാന ചുമതലകള്‍ എന്നിവയുടെ പ്രഖ്യാപനം സംഘടനാ കാര്യദര്‍ശി സി.ഡി. ശെല്വന് നിര്‍വഹിച്ചു.
സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍: രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്, അധ്യക്ഷന്‍: ടി.സി. രാജന്‍മാസ്റ്റര്‍, ഉപാധ്യക്ഷന്മാര്: പ്രൊഫ. പി.എന്‍. ഗോപി, ഡി. നാരായണശര്‍മ്മ, കെ.സി. മോഹനന്, ഡോ. ദേവികാ അന്തര്‍ജനം, പൊതുകാര്യദര്‍ശി: വി. ഹരികുമാര്‍, കാര്യദര്‍ശിമാര്‍: കെ.പി. ബാബുരാജ്, വി.ജെ. രാജ്മോഹന്‍, സി. അജിത്ത്, കെ. മോഹന്‍ദാസ്, സംഘടനാ കാര്യദര്‍ശി: സി.കെ. സുനില്‍, സഹസംഘടനാ കാര്യദര്‍ശി: കെ.എന്‍. അശോകന്, ഖജാന്‍ജി: കെ.എസ്. നാരായണന്, കാര്യാലയ കാര്യദര്‍ശി: എം.ആര്. പ്രമോദ്, ഭഗിനിപ്രമുഖ: സ്മിതാ വത്സലന്‍, സഹഭഗിനി പ്രമുഖ: ഡോ. ആശ ഗോപാലകൃഷ്ണന് എന്നിവരെ തെരഞ്ഞെടുത്തു.
സമിതി അംഗങ്ങള്‍: എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍, കെ.എന്‍. സജികുമാര്‍, ആര്. പ്രസന്നകുമാര്‍, എസ്. സുനില്‍കുമാര്‍, കെ. കൃഷ്ണകുമാര്‍, ജി. സന്തോഷ്കുമാര്‍, എം.കെ. സതീശന്, പി.കെ. വിജയരാഘവന്, സി.സി. ശെല്വന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: