കോട്ടയം: സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ ഗൂഢാലോചനയ്ക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ കോട്ടയം വിശ്വഹിന്ദു പരിഷത് ഹാളില്‍ ചേര്‍ന്ന സാമൂഹ്യനീതി കര്‍മ്മ സമിതി നേതൃസമ്മേളനം തീരുമാനിച്ചു. സാമൂഹ്യനീതി കര്‍മ്മസമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ചെങ്ങറയിലും മുത്തങ്ങയിലും അടക്കം സംസ്ഥാനത്ത് നടന്ന ഭൂസമരങ്ങളിലെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. വാസയോഗ്യവും കൃഷിയോഗ്യവും അല്ലാത്ത ഭൂമി ലഭിച്ചവരും കൃഷിഭൂമിക്ക് പകരം കരിമ്പാറക്കെട്ട് ലഭിച്ചവരും കിടപ്പറയിലും അടുക്കളയിലും ഉറ്റവരെ സംസ്ക്കരിക്കേണ്ടിവന്ന ഭൂരഹിതരും നേതൃത്വം നല്കുന്ന അരിപ്പ ഭൂസമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണം. ഭൂരഹിതരായ ദരിദ്ര പിന്നോക്ക ജനസമൂഹത്തെ ഭൂരഹിത കേരളം പദ്ധതിയിലൂടെ മൂന്നുസെന്റ് ഭൂമിയിലൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതി ഇന്ദിരാ ആവാസ് യോജനയിലെ സംവരണ അട്ടിമറി ഹിന്ദുക്കളോടുള്ള അനീതിയാണ്. 60 ശതമാനം എസ്സി/എസ്ടി, 25 ശതമാനം ജനറല്‍, 15 ശതമാനം ന്യൂനപക്ഷം എന്ന മാനദണ്ഡം മാറ്റി 45 ശതമാനം എസ്സി/എസ്ടി, 8 ശതമാനം ജനറല്‍, 47 ശതമാനം ന്യൂനപക്ഷം എന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് പുനരാലോചിക്കണം.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷവും നാമമാത്ര തുകയാണ് ലമ്പ്സംഗ്രാന്റായി നല്‍കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുകയും മേശ, കസേര, ടേബിള്‍ ലാമ്പ് എന്നിവ സൗജന്യമായി നല്കുമ്പോഴുമാണ് ഈ മതവിവേചനം.
ഹിന്ദുക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട കമ്മീഷനുകള്‍ നിശ്ചലമാണ്. ന്യൂനപക്ഷ കമ്മീഷന് മാത്രമാണ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷവികസന പദ്ധതിയില്‍ ന്യൂനപക്ഷസമൂഹങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ താമസിക്കുന്ന വില്ലേജുകളെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ബ്ലോക്ക് പഞ്ചായത്തുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രീണനനയമാണ് ഇതിലൂടെ തെളിയുന്നത്
ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ നിയമനം നടന്നപ്പോള്‍ 50ല്‍ അധികവും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരാണ് സ്ഥാനങ്ങള്‍ കൈയ്യടക്കിയത്. ഗവണ്മെന്റ് പ്ലീഡര്‍ നിയമനം, ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷസ്ഥാന നിയമനം, സ്കൂള്‍-കോളേജ് എന്‍ഒസി, സിന്‍ഡിക്കേറ്റ് മെമ്പര്‍ നിയമനം, പാസ്പോര്‍ട്ട് ഓഫീസ് ചുമതല ഇതെല്ലാം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് തീറെഴുതി സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ സര്‍വ്വസീമകളും ലംഘിച്ചിരിക്കുകയാണ്.
ഹിന്ദുക്കളോടുള്ള അവഗണനയ്ക്കും അവഹേളനത്തിനും എതിരെയാണ് പ്രക്ഷോഭം. ഭൂരഹിത ദരിദ്രജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സരിത-ശാലുമാര്‍ പ്രവഹിപ്പിച്ച ഊര്‍ജ്ജത്തിന് പിന്നാലെയാണെന്ന് ഹിന്ദു നേതാക്കള്‍ കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച നേതൃസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി.
കെപിഎംഎസ് ട്രഷറര്‍ തുറവൂര്‍ സുരേഷ്, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.റ്റി. ഭാസ്കരന്, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ആര്. സുരേന്ദ്രന്, മലയാള ബ്രാഹ്മണസമാജം സംസ്ഥാന ജനറല്‍സെക്രട്ടറി തോട്ടം നാരായണ്‍ നമ്പൂതിരി, കേരള പുലയന് മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.പി. വാവ, നാഷണല്‍ ആദിവാസി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.കെ. ഭാസ്കരന്, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, സംസ്ഥാന സെക്രട്ടറി പള്ളം പി.ജെ, വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി ചന്ദ്രന് ഒ.ഇ., വെള്ളാള ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വേണു കെ.ജി. പിള്ള, ഹരിജന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അംബേദ്കര്‍, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. തങ്കപ്പന്, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ആര്. ശിവരാജന്, കേരള വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. സുരേഷ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്, വിശ്വബ്രാഹ്മണ ധര്‍മ്മ സേവാസംഘം പ്രസിഡന്റ് വി. ചന്ദ്രാചാര്യ, ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി. ഹരിദാസ്, വി. സുശീലന്, കിളിമാനൂര്‍ സുരേഷ്, ക്യാപ്റ്റന്‍ സുന്ദരന്‍, കൈനകരി ജനാര്ദ്ദനന്, ആര്. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: