കൊച്ചി: സമൂഹത്തില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യതിന്മകള്ക്കെതിരെ ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളിദ്രോഹ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, ദേശരക്ഷക്കായി മുഴുവന്‍ ജീവനക്കാരും അധ്യാപകരും രാഷ്ട്രീയവ്യത്യാസമില്ലാതെ ഒന്നിച്ച് പോരാടേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ധനകാര്യ വിദഗ്ധന്മാരാണെന്ന് പറഞ്ഞ് ഭരണസിരാകേന്ദ്രങ്ങളില്‍ കായറിപ്പറ്റിയ ചിലര്‍ ഭാരതത്തെ സാമ്പത്തിക അടിമത്തത്തിലേക്ക് നയിക്കുകയാണ്. അതിനെതിരെ ഫെറ്റോ ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് രജതജയന്തി സംസ്ഥാന സമ്മേളനം എറണാകുളം ബിഎംഎസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകര്‍ ത്യാഗശീലവും ഇച്ഛാശക്തിയുള്ളവരും സംശുദ്ധമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരുമാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥാപ്രമുഖ് വി. ശ്രീനിവാസന് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ബി.ജയപ്രകാശ് കണക്കും അവതരിപ്പിച്ചു. ഫെറ്റോ സില്‍വര്‍ജൂബിലി സുവനീറിന്റെ പ്രകാശനകര്‍മ്മം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ നിര്‍വഹിച്ചു. ചര്‍ച്ചാ സമ്മേളനം ഫെറ്റോ സംഘടനാ സെക്രട്ടറി ടി.എം. നാരായണന് ഉദ്ഘാടനംചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. രാജേന്ദ്രന്, കമലാസനന് കാര്യാട്ട്, വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, പി.കെ. സാബു, ജി.എന്‍. രാംപ്രകാശ്, ആര്. ബാഹുലേയന് നായര്‍, കെ. കുമാരന്, എം.ജി. പുഷ്പാംഗദന്, പി.പുരുഷോത്തമന്, ആര്. വെങ്കിടേശ്വരന് (എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്) പ്രസംഗിച്ചു. എസ്.കെ. ജയകുമാര്‍ സ്വാഗതവും കെ.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എസ്. വാരിജാക്ഷന്‍ (പ്രസിഡന്റ്), പി. സുനില്‍കുമാര്‍ (ജന.സെക്രട്ടറി), ടി.എം. നാരായണന് (സംഘടനാ സെക്രട്ടറി), ബി. ജയപ്രകാശ് (ട്രഷറര്‍), എന്‍. സദാനന്ദന്, ടി.എ. നാരായണന് മാസ്റ്റര്‍, എം.ജി. പുഷ്പാംഗദന്, കെ.ആര്. മോഹനന്‍നായര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ. ശ്രീകുമാര്‍, എസ്.കെ. ജയകുമാര്‍, ആര്. വെങ്കിടേശ്വരന്, ആര്. ബാഹുലേയന് നായര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: