തിരുവല്ല: ഏത് പ്രകോപനങ്ങളേയും പ്രലോഭനങ്ങളേയും അതിജീവിച്ച് നിറം മാറാതെ നിലപാടില്‍ ഉറച്ചു നില്ക്കുന്ന ഏക പത്രമാണ് ജന്മഭൂമിയെന്ന് ജന്മഭൂമി തിരുവനന്തപുരം റെസിഡെന്റ എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് അഭിപ്രായപ്പെട്ടു. തിരുവല്ല ഹോട്ടല്‍ അശോക് ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജന്മഭൂമി തിരുവല്ല ബ്യൂറോഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റ നിറം നോക്കി ജന്മഭൂമി നിലപാടുകള്‍ മാറ്റാറില്ല. സത്യവും ധര്‍മ്മവും മുറുകെ പിടിച്ച് ജനപക്ഷത്തു നില്ക്കുന്നതിനാല് ഒരുപാട് പരാധീനതകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. വരിക്കാരുടേയും വായനക്കാരുടേയും അകമഴിഞ്ഞ സഹകരണം ലഭിക്കുന്നതുമൂലം മൂന്നര പതിറ്റാണ്ടുമായി ജന്മഭൂമി ദൗത്യം നിര്‍വ്വഹിക്കുകയാണ്.
തിരുവിതാംകൂര്‍ വികസന വേദി ചെയര്മാന് കെ.ആര്.പ്രതാപചന്ദ്രവര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ നടന്ന മ്മേളനം തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ഡല്‍സി സാം ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുവാന്‍ ജന്മഭൂമിയുടെ പ്രവര്‍ത്തനംകൊണ്ട് സാധിച്ചിട്ടുണ്ടെന്നും തിരുവല്ല നഗരസഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജന്മഭൂമി ശക്തിപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് സഹസംഘചാലക് മഹേഷ് കുമാര്‍.ബി, തിരുവല്ല പ്രസ് സെന്റര്‍ സെക്രട്ടറി സന്തോഷ് കുന്നുപറമ്പില്‍, കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് വിക്ടര്‍ തോമസ്, ജന്മഭൂമി താലൂക്ക് കോര്‍ഡിനേറ്റര്‍ കെ.എന്‍.സന്തോഷ് കുമാര്‍, കോട്ടയം യൂണിറ്റ് മാനേജര്‍ എം.വി.ഉണ്ണികൃഷ്ണന്, റിപ്പോര്‍ട്ടര്‍ എം.ആര്.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: