കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്കിന്റെ പുതുക്കിയ പോര്‍ട്ടലായ ഐ.ഡി.ബി.ഐ. സമൃദ്ധി വഴി ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാരിന്റെ ഇന്‍ഫ്ലേഷന്‍ ഇന്‍ഡെക്സ് ബോണ്ടുകള്‍ വാങ്ങാനുള്ള സൗകര്യം റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച്. ആര്. ഖാന് ഉദ്ഘാടനം ചെയ്തു.
ചെറുകിട-ഇടത്തരം നിക്ഷേപകര്‍ക്ക് ഇവ വാങ്ങാനും വില്ക്കാനുമുള്ള ലളിതമായ പരിഹാരമാണ് ഇതിലൂടെ ഐ.ഡി.ബി.ഐ. ബാങ്ക് ലഭ്യമാക്കുന്നതെന്ന് ഖാന് ചൂണ്ടിക്കാട്ടി. ചെറുകിട-ഇടത്തരം നിക്ഷേപകര്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വലിയൊരു പ്രശ്നമാണ് വെബ് അധിഷ്ഠിതമായ ഈ പദ്ധതിയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്കു സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഐ.ഡി.ബി.ഐ. ബാങ്ക് എപ്പോഴും മുന്പന്തിയിലായിരുന്നുവെന്ന് ബാങ്ക് സി.എം.ഡി. എം.എസ്. രാഘവന് ചൂണ്ടിക്കാട്ടി. വന്‍കിട ഇടപാടുകാരെ കേന്ദ്രീകരിച്ചു നടന്നു വരുന്ന ഈ മേഖല ചെറുകിട-ഇടത്തരക്കാര്ക്കിടയിലെത്തിക്കാന് പുതിയ നീക്കം സഹായിക്കുമെന്ന് ബാങ്ക് ഡെപ്യൂട്ടി എം.ഡി. ബി.കെ. ബത്ര ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: