ലണ്ടന്‍: 2016 ല്‍ ബ്രിട്ടനില്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലധികവും നിയമാനുസൃതമല്ലാത്ത ബന്ധങ്ങളിലൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിറ്റ്ക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകളനുസരിച്ച് അവിവാഹിതകളായ അമ്മമാരുടെ എണ്ണം 47.5 ശതമാനത്തിലെത്തി. ഓരോ വര്‍ഷവും കണക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 2016 ല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അധികവും അവിവാഹിതരായ അമ്മമാരുടേതാകും.
2011ലെ സെന്‍സസും ഇതിനെ സാധൂകരിക്കുന്നതാണ്. സെന്‍സസ് കണക്കുകളനുസരിച്ച് വിവാഹിതരായ ദമ്പതികള്‍ രാജ്യത്ത് ന്യൂനപക്ഷമാകുന്ന സ്ഥിതിയാണ് നിലവില്‍.11 ദശലക്ഷത്തിലധികം ജനങ്ങള്‍ തങ്ങള്‍ ഒറ്റക്കാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5 ദശലക്ഷത്തിലധികം പേര് മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും വിവാഹത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.
കണക്കുകള്‍ പുറത്തുവന്നതോടെ വിവാഹിതരായ ദമ്പതികള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം പിരഗണിക്കുന്നതിന്റെ ഭാഗമായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യംപരിഗണിച്ച് വരികയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: