ബിജീംഗ്: ജനകീയപ്രതിഷേധം ശക്തിമായതിനെ തുടര്‍ന്ന് ചൈന ആണവ പദ്ധതി ഉപേക്ഷിച്ചു. ആറ് ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണ് ഉപേക്ഷിച്ചത്. ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത പദ്ധതി ഉപേക്ഷിക്കുന്ന കാര്യം സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു്.
ചൈനയിലെ പകുതിയോളം ആറ്റോമിക് പവര്‍ പ്ലാന്റുകളിലേക്കുമുള്ള ആണവ ഇന്ധനം എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ആണവ ഇന്ധന പദ്ധതി ഹേഷാന് നഗരത്തിലെ ലോംഗ് വാന്‍ വ്യവസായ പാര്‍ക്കില്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.
നേരത്തെ പദ്ധതിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അധികൃതര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: