കോട്ടയം: ദേശീയപാതയുടെ വീതി സംബന്ധിച്ച് സംസ്ഥാനങ്ങളുടെ തീരുമാനങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കടുംപിടുത്തമില്ല.
എങ്കിലും ഭാവി മുന്‍കൂട്ടിയുള്ള തീരുമാനമാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.നാളെ തിരുവനന്തുപുരത്ത് വച്ച് നടക്കുന്ന ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഓസ്കാര്‍.
നേരത്തെ ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്രം നേരത്തെ കേരളത്തിന് മുന്നറിപ്പ് ഉണ്ടായിരുന്നു. പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: