പത്തനംതിട്ട: വീരബലിദാനി വിശാല്‍ വി. കുമാറിന്റെ ഒന്നാം സ്മൃതിദിനമായ 17ന് ചെങ്ങന്നൂരില്‍ എബിവിപിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വിശാല്‍ സ്മൃതി സംഗമങ്ങള്‍ നടക്കും. 15,16 തീയതികളില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കലാലയ യൂണിറ്റുകളില്‍ വിശാല്‍ അനുസ്മരണ പരിപാടികളും മെമ്പര്‍ഷിപ്പ് വിതരണവും നടക്കും.
17ന് സംസ്ഥാന വ്യാപകമായി അനുസ്മരണവും അതിനോടനുബന്ധിച്ച്’ വണ്‍ഡേ വണ്‍ ലാക്ക് മെമ്പര്‍ഷിപ്പ്’ പ്രവര്‍ത്തനവും നടക്കും. 17ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ആരംഭിക്കുന്ന ‘വിദ്യാഭ്യാസ മേഖലയിലെ വര്‍ഗ്ഗീയ വല്‍ക്കരണത്തിനും മത ഭീകരതയ്ക്കും’ എതിരായ റാലി എബിവിപി സംസ്ഥാന സെക്രട്ടറി ഡോ.ബി.ആര്.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് ചെങ്ങന്നൂര്‍ മാരുതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്മൃതി സംഗമം എബിവിപി അഖിലേന്ത്യാ സെക്രട്ടറി വിനയ് ബിേ്രന്ദ ഉദ്ഘാടനം ചെയ്യും. ആര്.എസ്.എസ് വിഭാഗ് സംഘചാലക് പ്രൊഫ.എന്‍.രാജശേഖരന് അദ്ധ്യക്ഷതവഹിക്കും.
തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തും. എബിവിപി പത്തനംതിട്ട ജില്ലാ പ്രമുഖ് രതീഷ് ആര്.മോഹന്‍ സ്വാഗതവും ആലപ്പുഴ ജില്ലാ കണ്‍വീനര്‍ എം.എസ്. ശ്രീജിത്ത് നന്ദിയും പറയും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കും.വിശാലിന്റെ ജന്മനാട്ടിലെ സ്മൃതി മണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങുകളും നടക്കും. വൈകുന്നേരം 5 ന് കോട്ട ശ്രീദേവി വിലാസം ഓഡിറ്റോറിയത്തില്‍ കുടുംബസംഗമവും വിശാല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനവും സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബസംഗമം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ആര്.എസ്.എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ.എന്‍.ശങ്കര്‍ റാം ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഇതിന് പുറമേ വിവിധ സ്ഥലങ്ങളിലും വിദ്യാലയങ്ങളിലും അനുസ്മരണ ചടങ്ങുകള്‍ നടക്കും. തിരുവന്‍വണ്ടൂരില്‍ ആര്.എസ്.എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്, കൊഴുവല്ലൂരില്‍ എബിവിപി മുന്‍ സംസ്ഥാന ജോ. സെക്രട്ടറി ഡി.അശ്വിനിദേവ്, വെണ്മണിയില് ആര്.എസ്.എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് എല്‍.ഗണേശ്, ഓതറയില്‍ വിഭാഗ് ബൗദ്ധിക് പ്രമുഖ് അഡ്വ.എന്‍.ഹരികൃഷ്ണന്, പന്തളം എന്‍എസ്എസ് കോളേജില്‍ സംസ്ഥാന ജോ.സെക്രട്ടറി ലാല്‍കൃഷ്ണ, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ദേശീയ നിര്‍വ്വാഹകസമിതിയംഗം കെ.കെ.മനോജ് എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: