മുംബൈ: ബാങ്കുകള്‍ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശം. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതിലുള്ള ആശങ്കയാണ് ഈ നിര്‍ദ്ദേശത്തിന് പിന്നില്‍.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തുമെന്നും ആര്‍ബിഐയുടെ വിഞ്ജാപനത്തില്‍ പറയുന്നു. ഉപഭോക്താവിനെ അറിയുക, കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക തുടങ്ങിയവയ്ക്കായുള്ള ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഓണ്‍ലൈന്‍ പോര്‍ട്ടലായ കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോബ്രാപോസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കെവൈസി നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: