ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഷിബു സോറന്റെ മകന് ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ബിര്‍സ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ സയ്യിദ് അഹമ്മദ് സത്യവാചകം ചൊല്ലിക്കെടുത്തു.
കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് രാജേന്ദ്ര പ്രസാദ്, ആര്.ജെ.ഡി നിയമസഭാകക്ഷി നേതാവ് അന്നപൂര്‍ണ ദേവി എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. 13 വര്‍ഷത്തിനിടെ ഇത് ഒന്‍പതാമത്തെ മന്ത്രിസഭയാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തുന്നത്. 2009ല്‍ പുതിയ നിയമസഭ നിലവില്‍വന്നശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭയാണിത്.
മന്ത്രിസഭ രൂപീകരിക്കാന്‍ ജൂലായ് ഒമ്പതിനാണു ഹേമന്ത് സോറന് അവകാശവാദം ഉന്നയിച്ചത്. കോണ്‍ഗ്രസ്, ആര്‍ജെഡി, ചെറിയ പാര്‍ട്ടികള്‍, സ്വതന്ത്ര്യ എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണ ജെഎംഎമ്മിനുണ്ട്. ജനുവരി 18നാണു ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഎംഎം പിന്‍വലിച്ചത്. ഇതേത്തുടര്‍ന്നു രാഷ്ട്രപതി ഭരണത്തിലായിരുന്നു ജാര്‍ഖണ്ഡ്.
ഗിരിവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് ഹേമന്ത് സോറന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: