അഹമ്മദാബാദ്: ഹിന്ദുവായി ജനിച്ച താന്‍ ഹിന്ദു ദേശീയവാദിയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. “ഞാനൊരു ദേശീയവാദിയാണ്. ഞാന്‍ ദേശത്തെക്കുറിച്ച് അഭിമാനിക്കുന്നവനാണ്. ഒരു ഹിന്ദുവായി ജനിച്ചതിനാല്‍ ഞാനൊരു ഹിന്ദു ദേശീയവാദിയായി. അതില്‍ തെറ്റൊന്നുമില്ല. ഹിന്ദുവായി ജനിച്ച ആരും താനൊരു ഹിന്ദു ദേശീയവാദിയാണെന്ന് തീര്‍ത്ത് പറയും.” ഗാന്ധിനഗറിലെ തന്റെ ഔദ്യോഗിക വസതിയില്‍ അനുവദിച്ച അഭിമുഖത്തില്‍ മോദി പറഞ്ഞു.
യഥാര്‍ഥ മോദി ആരാണെന്നായിരുന്ന ചോദ്യം. ഹിന്ദു ദേശീയവാദിയോ അതോ വാണിജ്യ മുഖമുള്ള മുഖ്യമന്ത്രിയോ ഇതിലേതാണ് മോദിയെന്ന ചോദ്യമായിരുന്നു ഗുജറാത്തിലെ കരുത്തനായ മനുഷ്യനോട് ചോദിച്ചത്. പുരോഗമനം, വികസനം, കര്‍മകുശലത ഇങ്ങനെ എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഇതെല്ലാം അതില്‍ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ ഇതൊന്നും തമ്മില്‍ വൈരുദ്ധ്യമില്ല. ഒന്ന് മാത്രമേയുള്ളു. മേറ്റ്ല്ലാം അതിന്റെ പ്രതിബിംബങ്ങള്‍ മാത്രം. മോദി അഭിപ്രായപ്പെട്ടു.
2002ലെ ഗുജറാത്ത് കലാപത്തില്‍ താന്‍ കൈക്കൊണ്ട നിലപാടുകള്‍ ശരിയായിരുന്നെന്നും മോദി വ്യക്തമാക്കി. അതിനാലാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്, മോദി ചൂണ്ടിക്കാട്ടി.
ഒരു കാര്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് നാം ഡ്രൈവറായിരിക്കും. എന്നാല്‍ മറ്റൊരാള്‍ ഡ്രൈവ് ചെയ്യുകയും നാം പിന്നിലിരിക്കുകയും ചെയ്യുമ്പോള്‍ ഒരു പട്ടിക്കുട്ടിയെ ആ കാര്‍ ഇടിക്കുകയാണെന്നിരിക്കട്ടെ, അത് വേദനാജനകം ആയിരിക്കുമോ അല്ലയോ ? തീര്‍ച്ചയായും വേദനിപ്പിക്കുന്നതായിരിക്കും അത്. ഞാന്‍ മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും ശരി ഞാന്‍ ഒരു മനുഷ്യന് കൂടിയാണ്. ലോകത്ത് എവിടെ അശുഭകരമായ സംഭവങ്ങളുണ്ടായാലും അത് സ്വാഭാവികമായും നമ്മെ ദുഃഖിപ്പിക്കുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: